പാസ്റ്റർ സിസിൽ ചീരൻ (46) മാഞ്ചസ്റ്ററിൽ നിത്യതയിൽ ചേർക്കപ്പെട്ടു
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശ്രുശൂഷകൻ അനുഗ്രഹിതനായ കർതൃദാസൻ പാസ്റ്റർ സിസിൽ ചീരൻ (46) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡും ന്യുമോണിയും ബാധിച്ച് ചില ദിവസങ്ങളായി മാഞ്ചസ്റ്ററിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ബിജി ചീരൻ ആണ് ഭാര്യ. ഗ്ലെൻ, ജയ്ക് എന്നീ 2 ആൺമക്കളാണ് ഇവർക്കുള്ളത്. ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ്‌ലി ചീരന്റെ മകനാണ് വയനാട് സ്വദേശിയായ പാസ്റ്റർ സിസിൽ ചീരൻ. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.




- Advertisement -