ക്രൈസ്തവ എഴുത്തുപുര ലീഡർഷിപ്പ് സെമിനാർ ഇന്ന്

ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ പ്രവർത്തകർക്കായി ക്രമീകരിച്ചിരിക്കുന്ന ലീഡേഴ്‌സ് സെമിനാർ ഇന്ന്  (ജനുവരി 4 തിങ്കൾ)രാത്രി ഇന്ത്യൻ സമയം 9.30 മുതൽ 11.30 വരെ സൂമിലൂടെ നടക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ജെ. പി വെണ്ണിക്കുളം ഉദ്ഘടനം ചെയ്യും.

സെന്റ് തോമസ് ഇവാഞ്ജലിക്കൽ ചർച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് റവ.ഡോ. തോമസ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. എഴുത്തുകാരിയും അധ്യാപികയുമായ ആഗ്നസ് സാം ക്ലാസ്സുകൾ നയിക്കും. കെ ഇ കുവൈറ്റ് ടീം ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജെറി പൂവക്കാല പങ്കെടുക്കും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply