കെ ഇ- ശ്രദ്ധ വിന്റർ ചലഞ്ച് സൂറത്തിൽ
സൂറത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെയും കെ. ഇ സോഷ്യൽ സർവീസ് വിഭാഗമായ ശ്രദ്ധയുടെയും നേതൃത്വത്തിൽ വിന്റർ ചലഞ്ച് (കമ്പിൾ വിതരണം ) ഇന്ന് സൂറത്തിൽ നടന്നു.
ഐ.പി.സി ഗുജറാത്തു സ്റ്റേറ്റ്, സൗത്തു ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജിജി പോൾ പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്യുതു. തുടർന്ന് വിവിധ ഏരിയകളായി തിരിഞ്ഞു പ്രധാന സ്ഥലങ്ങളിൽ ഏറ്റവും ആവശ്യക്കാരായി കിടക്കുന്ന ആശരണരും അവശരുമായ ആൾക്കാർക്ക് ഏകദേശം 78 ഓളം കമ്പിളികൾ വിതരണം ചെയ്തു.
ഗുജറാത്ത് ചാപ്റ്ററിന്റെ വൈസ് പ്രസിഡണ്ട് പാസ്റ്റർ ബിനുമോൻ ബേബി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി, ജോയിന്റ് സെക്രട്ടറി തങ്കച്ചൻ ജോൺ എന്നിവരും ഈ പ്രോഗ്രാമിൽ പങ്കെടുത്തു. വർഗീസ് കെ ഫിലിപ്പ്, മാത്യു സി എബ്രഹാം എന്നിവരും മറ്റു സഹോദരങ്ങളും ഈ പ്രോഗ്രാമിൽ പങ്കെടുത്തു.




- Advertisement -