ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ഫലപ്രഖ്യാപനം ഡിസംബർ 21
മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) ഫല പ്രഖ്യാപനം ഡിസംബർ 21 (തിങ്കൾ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സൂമിൽ വെച്ച് നടത്തപ്പെടും.
മലയാളത്തിലെ മുൻനിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing (Bible.is), WCOI (HUM) ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ ഈ ബൈബിൾ ക്വിസിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് 1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ്. ഫൈനൽ റൗണ്ടിനു യോഗ്യത നേടുന്ന എല്ലാവർക്കും ഓഡിയോ ബൈബിൾ പ്ലെയറുകളും, മറ്റു ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും എന്നതും ഈ പ്രോഗ്രാമിന്റെ സവിശേഷതയാണ്.
ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് രെജിസ്ട്രേഷൻ അവസാനിച്ചു. അടുത്ത ABC കോണ്ടെസ്റ്റിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നു എങ്കിൽ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് ഫോളോ ചെയ്യുക. അടുത്ത മത്സരവിവരങ്ങൾ പേജിൽ ലഭ്യമാക്കും.
മലയാളത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 വിഡിയോകൾ ഓൺലൈൻ കാണുവാൻ സന്ദർശിക്കുക :
കൂടുതൽ വിവരങ്ങൾക്കായി : https://www.kraisthavaezhuthupura.com/AB