ക്രിസ്തുമസ് ഐക്യസമ്മേളനം

തിരുവല്ല : യുണൈറ്റഡ് ക്രിസ്റ്റ്യൻ പ്രയർ ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ എപ്പിസ്കൊപ്പെൽ ആൻഡ് നോൺ എപ്പിസ്കോപ്പെൽ സഭകളുടെ ക്രിസ്തുമസ് ഒത്തു ചേരൽ. ഈ 20 – തീയതി ഞാറാഴ്ച ഉച്ചക്ക് 2.30 മുതൽ 5.30 വരെ zoom പ്ലാറ്റ് ഫോമിൽ കേരളത്തിലെ 22 ക്രിസ്തീയ സഭാ വിഭാഗങ്ങൾ ഒരുമിച്ച് ക്രിസ്തുമസ് പരിപാടികൾ നടത്തുന്നു. യൂ. സി.പി. ഐ. സൗത്ത് ഇന്ത്യൻ സാരഥി അഭി.ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം, അഭി.കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഡോ.തിയോഡോസിസ് മാർത്തോമ്മ മെത്രപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും, ഡോ. കെ. സി ജോൺ, ആർച്ച് ബിഷപ്പ് മാരിയ കാലിസ്റ് സൂസ പാക്യം എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകുന്നതും, യാക്കോബായ സഭ സിനഡ് സെക്രട്ടറി തോമസ് മോർ തിമോത്തിയോസ് മെത്രാ്പോലീത്ത പ്രാർത്ഥിച്ച് ആരംഭിക്കുന്നതും,അഭി. കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് ബാവ സമാപന സന്ദേശം നൽകി ആശീർവാദം നൽകുന്നതുമായി രിക്കും.

സാൽവേഷൻ ആർമി ഡിവി. കമാൻഡർ ജസ്റ്റിൻ രാജ്, റവ.ഡോ. വി. ടി. എബ്രഹാം, റവ. സണ്ണി കുട്ടി, റവ.എൻ.പി.കൊച്ചുമോൻ, റവ. പി. എസ്.ഫിലിപ് ,റവ.സി.സി.എബ്രഹാം,റവ.ഷിബു നെടുവേലിൽ ,റവ.സി.സി.തോമസ്, അഭി.ആർച്ച് ബിഷപ്പുമാരയ ഡോ. ജോർജ് ഞരളകാട്ടിൽ , ഡോ. മാർ ജോസഫ് പെരുന്തോട്ടത്തിൽ, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് റൈറ്റ് റെവ.ഡോ. ഉമ്മൻ ജോർജ്, അഭിവന്യ ബിഷ്പ്പുമാരായ ഡോ. എബ്രഹാം മാർ പൗലോസ്, ഡോ.ജോസഫ് മാർ തോമസ്, ജോസഫ് മാർ ബർണബാസ്, ഡോ.സിറിൽ മാർ ബസേലിയോസ്, കുരിയാക്കോസ് മോർ സേവറിയോസ് ഡോ. റോയ്സ് മനോജ് വിക്ടർ, ഡോ. ഫ്രാൻസീസ്, തോമസ് മാർ തീത്തോസ്, ഡോ. തോമസ് എബ്രഹാം, ഡോ. സാം യേശുദാസ്, ഡോ. മാർ വർഗീസ് ചക്കാലക്കൽ, ഡോ.മാർ ജോസ് പെരുന്തോട്ടം, ബിഷപ്പ്. അലക്സ് വടക്കുംതല കണ്ണൂർ, ഡോ. ചാക്കോ എബ്രഹാം, ബഹു. മോൺസിഞ്ഞുർ മാർ, പട്ടക്കാർ, പാസ്റ്റെർമാർ, സന്യസ്ഥർ, സഭാ ശുശ്രൂഷകർ, എന്നിവർ നേതൃത്വം വഹിക്കുന്ന നിരവധി പരിപാടികൾ വ്യത്യസ്ത സഭകൾ ഉ അവതരിപ്പിക്കുമെന്ന് കേരള ഘടകം സാരഥികൾ അറിയിച്ചു.
കൂടാതെ നമ്മുടെ എം.പി മാർ, M.L.A. മാർ, രാഷ്ട്രീയ നേതാക്കന്മാർ എന്നിവരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading