ഓട്ടം തികച്ച് ദൂതസംഘങ്ങൾ എതിരേറ്റ് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പി.പി മാത്യുവിന്‍റെ ഭാര്യ കുഞ്ഞായി ചീരൻ നിത്യതയിൽ

കുന്നംകുളം: ഓട്ടം തികച്ച പാസ്റ്റർ പി. പി. മാത്യുവിന്‍റെ ഭാര്യ കുഞ്ഞായി (94വയസ്) ഇന്ന് ഡിസംബർ 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ ചീരൻ ഉക്രുവിന്‍റെ മകളാണ്. ഫോറസ്റ്റ് വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ടായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മരത്തംകോട് ഐ.പി.സി കർമ്മേൽ സഭയുടെ നേതൃത്വത്തിൽ പഴഞ്ഞിയിലെ ഭവനത്തിൽ ആരംഭിച്ച് വൈകീട്ട് 3 ന് കുന്നംകുളം വി. നാഗൽ ബറിയൽ സെമിത്തേരിയിൽ വെച്ച് നടക്കും.

ലോകേ ഞാനെൻ ഓട്ടം തികച്ചു, സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം, മൽപ്രിയനേ ഇദ്ധരയിൽ നിന്നു നിൻ, രാജാധിരാജൻ വരുന്നിതാ, ഹീന മനുജനനം എടുത്ത, എൻ പേർക്കായി ജീവൻ വെടിഞ്ഞ, യേശുവേ എൻ പ്രാണനായക, എനിക്കൊയൊരുത്തമ സമ്പത്ത്, ‌യേശു എൻ പക്ഷമായ് തീർന്നതിനാൽ തുടങ്ങി അനേകം ഗാനങ്ങളിലൂടെ കേരളക്കരയിലെ ക്രൈസ്തവ ആത്മീയ ഗാനങ്ങളുടെ ലോകത്ത് വലിയ സംഭാവന നൽകി ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്നു പാസ്റ്റർ :പി. പി മാത്യു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply