ഇന്നത്തെ ചിന്ത : യോഹന്നാൻ സ്നാപകൻ യഹോവയുടെ ദൂതൻ | ജെ. പി വെണ്ണിക്കുളം

മലാഖി 3:1
എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

News Middle Advt Banner

യോഹന്നാൻ സ്നാപകനെ ദൈവത്തിന്റെ ദൂതന് തുല്യമായി നമ്മൾ കാണുന്നു. ഏറെക്കാലമായി യഹൂദാ ജനം കാത്തിരുന്ന മശിഹാ വരാൻ തയ്യാറായിരിക്കുന്നു എന്നു കാണാം. മശിഹായ്ക്കു മുന്നോടിയായി വരുന്ന യോഹന്നാനെക്കുറിച്ചും ഇവിടെ പറയുന്നുണ്ട്. ഇക്കാര്യം യെശയ്യാ 40:3ൽ കാണുന്നത് ശ്രദ്ധിക്കുക: കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.

അവൻ വന്നു വഴി ഒരുക്കി എന്നു സുവിശേഷങ്ങളിലൂടെ നമ്മൾ വായിക്കുന്നുണ്ടല്ലോ. തന്നെക്കാൾ മഹാനായവനാണ് പിന്നാലെ വരുന്നത് എന്നു പറയാൻ യോഹന്നാൻ മറന്നില്ല.

ധ്യാനം: മലാഖി 3
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading