ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ഫൈനലിന് അനുഗ്രഹ സമാപ്തി
മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) മൂന്നാം ഘട്ടം (ഫൈനൽ) നവംബർ 30 (തിങ്കൾ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സൂമിൽ വെച്ച് നടത്തപ്പെട്ടു.
മലയാളത്തിലെ മുൻനിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing (Bible.is), WCOI (HUM) ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ ഈ ബൈബിൾ ക്വിസിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് 1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ്. ഫൈനൽ റൗണ്ടിനു യോഗ്യത നേടുന്ന എല്ലാവർക്കും ഓഡിയോ ബൈബിൾ പ്ലെയറുകളും, മറ്റു ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും എന്നതും ഈ പ്രോഗ്രാമിന്റെ സവിശേഷതയാണ്.
905
കോട്ടയം : മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) മൂന്നാം ഘട്ടം (ഫൈനൽ) നവംബർ 30 (തിങ്കൾ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സൂമിൽ വെച്ച് നടത്തപ്പെട്ടു. പാ. ഷിബു മാത്യു (കെ.ഇ. ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ്) പ്രാർത്ഥിച്ചാരംഭിച്ച യോഗത്തിൽ പാ. ജെ. പി. വെണ്ണികുളം (കെ.ഇ. ജനറൽ പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു. ഡാർവിൻ. എം. വിൽസൺ (കെ.ഇ. ജനറൽ സെക്രട്ടറി) ക്വിസ് മാസ്റ്റർ ആയി പ്രോഗ്രാമിന് നേതൃത്വം നൽകി.
മെന്റി പ്ലാറ്റഫോമിലൂടെ നടന്ന ക്വിസിൽ സെമി ഫൈനൽ ഘട്ടത്തിൽ നിന്നും യോഗ്യത നേടിയ 25 മത്സരാർത്ഥികൾ പങ്കെടുത്തു. അലക്സ് മാത്യു (സ്ട്രേറ്റജിക് ഇനിഷ്യേറ്റിവ്സ് ഡയറക്ടർ, FCBH), ഷേബു തരകൻ കാനഡ (കെ.ഇ. പബ്ലിക് റിലേഷൻസ് ഡയറക്ടർ), സ്റ്റാൻലി സാം ഏബ്രഹാം (കെ.ഇ. ജനറൽ ജോയിന്റ് സെക്രട്ടറി), സജി വർഗീസ് (കെ. ഇ. ഒമാൻ ചാപ്റ്റർ സെക്രട്ടറി), പാ. ജിബിൻ ഫിലിപ്പ് (കെ.ഇ. കേരള ചാപ്റ്റർ സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു. ജോഷി കുര്യൻ (FCBH ഏഷ്യ സ്ക്രിപ്ച്ചർ എൻഗേജ്മെന്റ് ടെക്നോളജി കോഓർഡിനേറ്റർ/കെ. ഇ എക്സിക്യൂട്ടീവ് അംഗം) നന്ദി പ്രകാശിപ്പിച്ചു. പാ. ഭക്തവത്സലന്റെ (കെ.ഇ. കർണാടക ചാപ്റ്റർ രക്ഷാധികാരി) പ്രാർത്ഥനയോടെ പ്രോഗ്രാം അനുഗ്രഹമായി പര്യവസാനിച്ചു. ഫൈനൽ റൗണ്ടിലെ വിജയികളെ ഉടൻ പ്രഖ്യാപിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
മലയാളത്തിലെ മുൻനിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing (Bible.is), WCOI (HUM) ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ ഈ ബൈബിൾ ക്വിസിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് 1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ്. ഫൈനൽ റൗണ്ടിനു യോഗ്യത നേടുന്ന എല്ലാവർക്കും ഓഡിയോ ബൈബിൾ പ്ലെയറുകളും, മറ്റു ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും എന്നതും ഈ പ്രോഗ്രാമിന്റെ സവിശേഷതയാണ്.
ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് രെജിസ്ട്രേഷൻ അവസാനിച്ചു. അടുത്ത ABC കോണ്ടെസ്റ്റിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നു എങ്കിൽ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് ഫോളോ ചെയ്യുക. അടുത്ത മത്സരവിവരങ്ങൾ പേജിൽ ലഭ്യമാക്കും.
മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ ക്വിസ്, കേഫാ ടി.വി യൂട്യൂബ് ചാനൽ, ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് എന്നിവയിൽ ലൈവായി സംപ്രേക്ഷണം ചെയ്തു. ഈ പ്രോഗ്രാം ലൈവ് ആയി കണ്ട പ്രേക്ഷകർക്കായി എല്ലാ റൗണ്ടിലും ചോദ്യങ്ങളും, അവർക്കുള്ള സമ്മാനങ്ങളും ഈ പരിപാടിയുടെ മാറ്റ് കൂട്ടുന്നു. ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന കേഫാ ടിവി/ക്രൈസ്തവ എഴുത്തുപുര പ്രേക്ഷകർക്കായി 5 ചോദ്യങ്ങളും വിഡിയോയിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിനുള്ള ഉത്തരങ്ങൾ വീഡിയോ നിങ്ങളുടെ ടൈംലൈനിൽ ഷെയർ ചെയ്ത ശേഷം ചോദ്യത്തോടൊപ്പം കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ അയക്കുക. (നിബന്ധനകൾ വിഡിയോയിൽ ലഭ്യമാണ്.)
മലയാളത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 വിഡിയോകൾ ഓൺലൈൻ കാണുവാൻ സന്ദർശിക്കുക :