ചെറുചിന്ത: ആർ എനിക്കുവേണ്ടി പോകും? | ദീന ജെയിംസ് ആഗ്ര

ഉത്തർപ്രദേശിൽ കാൺപൂരിലെ ഒരു ഗ്രാമത്തിൽ സന്താനലബ്ധിക്കായി പൂജാരിയുടെ നിർദേശപ്രകാരം ഒരു വ്യക്തി തന്റെ സഹോദരന്റെ പിഞ്ചുകുഞ്ഞിനെ കൊന്ന് അതിന്റെ കരൾ തിന്നു. ഈ പത്രവാർത്ത എന്നെ വളരെയധികം ചിന്തിപ്പിച്ചു. ആധുനികയുഗത്തിൽ എത്തിനിൽക്കുന്ന നമ്മുടെ സഹജീവികൾ ഇന്നും അന്ധവിശ്വാസങ്ങളിൽ കുടുങ്ങി കഴിയുന്നു. മിഥ്യയായ വിശ്വാസങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യൻ!!!
സുവിശേഷം എന്ന സത്യത്തിനു മാത്രമേ ഇങ്ങനെയുള്ള തെറ്റായവിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മനുഷ്യനെ മാറ്റിയെടുക്കുവാൻ കഴിയൂ. നമ്മുടെ സമൂഹത്തിൽ പ്രത്യേകിച്ച് ഉത്തരഭാരതത്തിന്റെ ഗ്രാമങ്ങളിൽ യേശു ആര്, സുവിശേഷം എന്ത് എന്നറിയാതെ ഇരുളിൽ കഴിയുന്ന ജനങ്ങൾ അസംഖ്യമാണ്. സുവിശേഷമാകുന്ന വിത്ത് ഇനിയും വിതയ്ക്കപെടേണ്ടതുണ്ട്. നാം പാടുന്നു, പ്രസംഗിക്കുന്നു, ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. എല്ലാം വളരെ നല്ലത് തന്നെ. അതിലുപരി ക്രിസ്തുവിന്റെ സ്നേഹമാകുന്ന വെളിച്ചം അനേകജനഹൃദയങ്ങളിൽ പകരുക എന്ന കർത്തവ്യവും നാം ഏറ്റെടുക്കേണ്ടതുണ്ട്. നാം അറിഞ്ഞ കാൽവരിയിലെ നിത്യസ്നേഹത്തിനു ചിലരെ കൂടെ പങ്കാളികളാക്കുവാൻ നമുക്ക് യത്നിക്കാം…

Download Our Android App | iOS App

അന്ധകാരത്തിൽ നിന്നും തന്റെ അത്ഭുതപ്രകാശത്തിലേക്ക് നമ്മെ വിളിച്ചവന്റെ സത്ഗുണങ്ങളെ ഘോഷിക്കുവാൻ, അനേകരെ വെളിച്ചത്തിലേക്കു നയിക്കുവാൻ ദൈവം നമ്മെഓരോരുത്തരെയും കുറിച്ചാഗ്രിക്കുന്നു.
സുവിശേഷം അറിയാത്ത ജനസമൂഹത്തിൽ ആ വലിയ കടമ നിർവഹിക്കുവാൻ നമുക്ക് ഒരുങ്ങാം….
സുവിശേഷം അറിയിക്കുക എന്ന ഉത്തരവാദിത്തം ശിരസാവഹിച്ചുകൊണ്ട് കർത്താവിനു വേണ്ടി അധ്വാനിക്കുന്ന ശ്രേഷ്ഠരെയോർത്തു അഭിമാനിക്കുന്നു.

post watermark60x60

ദീന ജെയിംസ്

-ADVERTISEMENT-

You might also like
Comments
Loading...