അടൂർ പുളിവിളയിൽ ശോശാമ്മാ ജോർജ് (108) നിത്യതയിൽ
അടൂർ: പുളിവിളയിൽ ശോശാമ്മാ ജോർജ് നിത്യതയിൽ പ്രവേശിച്ചു. 108 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം.
ഭർത്താവ് പരേതനായ മത്തായി ജോർജ്.
നീണ്ട വർഷങ്ങൾ കർത്താവിനെ സേവിച്ച മാതാവ് ഒരു പ്രാർത്ഥനാ വീരയായിരുന്നു.
എട്ട് മക്കളെയും ഇരുപത്തിയെട്ട് കൊച്ചുമക്കളെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടെ അഞ്ച് തലമുറകളെ കാണുവാനുള്ള ഭാഗ്യം ദൈവം മാതാവിന് നല്കി.
സംസ്കാര ശുശ്രൂഷ നാളെ വ്യാഴാഴ്ച ഒരു മണിക്ക് ആരംഭിച്ച്,മൂന്ന് മണിക്ക് അടൂർ ഹെബ്രോൻ ബ്രദറൺ അസ്സംബ്ലി സഭയുടെ സെമിത്തേരിയിൽ അടക്കും.
മക്കൾ: പി.ജി മത്തായി, പി.ജി യോഹന്നാൻ, പി.ജി ജോൺ, പി.ജി ഉമ്മൻ, പി.ജി വർഗീസ്, മറിയാമ്മ ജോർജ്, സാറാമ്മ ജോർജ്, പി.ജി ജെയിംസ്.




- Advertisement -