ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്സിന്റെ അനുമോദനം അറിയിച്ചു
ബഹ്‌റൈൻ: ഇന്നലെ(14-11-2020) തിരുവല്ല മാർത്തോമാ സഭാ ആസ്ഥാനത്തു വച്ചു നടന്ന ലളിതവും പ്രൗഢ ഗംഭീരവുമായ ചടങ്ങിൽ മലങ്കര മാർത്തോമ്മാ സഭയുടെ ഇരുപത്തി രണ്ടാമത് മെത്രാപ്പോലീത്തയായി അവരോധിധനായ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്‌സ് അനുമോദിച്ചു. സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന മീറ്റിംഗിൽ റ്റി. കെ അലക്സാണ്ടർ , എബ്രഹാം സാമൂവൽ, ജോൺസൺ തോമസ്, ഷെറി മാത്യൂസ്, ജോ. മലയിൽ, എബ്രഹാം ടി. വറുഗീസ് , ഷിജു ചാത്തന്നൂർ, ഫിലിപ്പ് പി. വി, ഫിലിപ്പ് തോമസ്, രാജേഷ് മരിയാപുരം , റോബി തോമസ് , ബിജു എബ്രഹാം, സിജു പുന്നവേലി, ജെയ്സൺ മാത്യു, ജുബിൻ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.
മാനവ വിഭവ ശേഷിയാൽ സമ്പന്നമായ മാർത്തോമാ സഭ, ലഭ്യമായ മാനവ വിഭവശേഷി സഭയുടെ ആകമാന വളർച്ചക്ക് ഉപയോഗപ്പെടുത്തണം, സുവിശേഷ പ്രവർത്തങ്ങളുടെ പ്രാധാന്യം അല്പം പോലും ഒളി മങ്ങാതെ നില നിർത്താനാകണം, സ്ത്രീകളും കുഞ്ഞുങ്ങളും സഭാഗാത്രത്തിനു ഒഴിച്ച് കൂടാൻ പറ്റാത്തതു ആണ്, സ്ത്രീകൾ ലൈംഗിക ബിംബമായും നഷ്ടപ്പെടുവാൻ മാത്രം ഉള്ളവർ ആയും മാറുന്നു, ഇരയെ സംരക്ഷിക്കുവാൻ കഴിയാതെവണ്ണം ദുർബലമാക്കപ്പെടരുത് നമ്മുടെ നീതി-ന്യായ വ്യവസ്ഥ, ട്രാൻസ് ജെൻഡർ സമൂഹത്തിൻ്റെ ഭാഗമായി അംഗീകരിക്കപ്പെടേണ്ടവരാണ്, നിസ്സംഗതയും മരവിപ്പും നമ്മെ ഗ്രസിക്കുവാൻ ഒരിക്കലും അനുവദിച്ചു കൂടാ, ദൈവത്തിലേക്കുള്ള മടങ്ങിവരവാണ് ഇന്നിന്റെ ആവശ്യം,തുടങ്ങി അർത്ഥ പൂർണമായിരുന്നു, ശ്രീനാരായണ ഗുരുവിൻ്റെ ലാളിത്യത്തിലും പഠിപ്പിക്കലുകളിലും ആകൃഷ്ടനായി അതേ വിഷയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ തീയോഡോഷ്യസ് മെത്രാപ്പൊലീത്തയുടെ സ്ഥാനരോഹണ സന്ദേശം.