ചെറു ചിന്ത: ചെക്കൻ പോലീസിലാണ് | ഷൈൻ കടമക്കുടി

കുറച്ചു വർഷങ്ങൾക്കു മുൻ മ്പൊരു ദിവസം. എന്റെ വീട്ടിലെ കോളിംഗ് ബെൽ രണ്ടുവട്ടം മുഴങ്ങി, ‘ടിംഗ് ടോംഗ്, ടിംഗ് ടോംഗ്’ ആരാണെന്ന് നോക്കാൻ ഞാൻ ഓടിച്ചെന്ന് വാതിൽ പതിയെ തുറന്നു. വാതിൽ തുറന്നതും ഒരു ചേച്ചി എന്നോട്, ചേട്ടൻ ഇല്ലേട ? ഇല്ലല്ലോ ഞാൻ മറുപടി പറഞ്ഞു. അപ്പോൾ എന്നോട് അവർ പറഞ്ഞു. ഞാൻ വന്നത് എന്റെ കല്യാണം വിളിക്കുവാനാണ്. ചേട്ടന്റെ ഒപ്പം പഠിച്ച ആളാണ് കക്ഷി എന്നു എനിക്കറിയാമായിരുന്നു.

ക്ഷണക്കത്ത് എന്റെ നേരെ നീട്ടി. ഞാൻ അതു വാങ്ങി. ഞാൻ അവരോട് ഒന്നും ചോദിക്കാതെ നിന്നു. ക്ഷണക്കത്ത് തിരിച്ചുംമറിച്ചും വായിക്കുകയാണ്.

ഭാവി വരൻ എന്തു ചെയ്യുന്നുവെന്നു ചോദിക്കും എന്നു കല്യാണം വിളിക്കാൻ വന്ന ചേച്ചി വിചാരിച്ചു. പക്ഷേ ഞാൻ അവരോട് ഒന്നും ചോദിച്ചില്ല.

ക്ഷണക്കത്ത് ഞാൻ ചേട്ടന്റെ കയ്യിലേൽപ്പിക്കാം എന്നു പറഞ്ഞപ്പോൾ അവർ എന്നോട്, “ചെക്കൻ പോലീസിലാണ് ” ഓ !ആയിക്കോട്ടേ’ ഞാൻ മറുപടി പറഞ്ഞു.

സർക്കാർ ജോലിയാണ് തന്റെ ഭാവി വരനു എന്നറിയിക്കാന്നുള്ള വ്യഗ്രത അവരുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു !

അവർ പോയശേഷം ഞാൻ ചിന്തിച്ചു, വേറെ ഏതെങ്കിലും ജോലി ആയിരുന്നെങ്കിൽ അവർ ഇങ്ങനെ പറയുമായിരുന്നോ ?

അവരുടെ വരനു സർക്കാർ ജോലി കിട്ടിയാലും, എന്തു ജോലി കിട്ടിയാലും എനിക്ക് സന്തോഷം മാത്രമേ ഉണ്ടാകാൻ പാടുള്ളു. എന്നിൽ അസൂയ ഒട്ടും വരുവാൻ പാടില്ല. അതു ദൈവീകമല്ല.

എന്നിൽ സ്വയം പുകഴ്ത്തലുകളും അഹങ്കാരവും ഇല്ലാതാകുകയും വേണം.

പ്രിയരേ, അപ്പോസ്തലനായ പൗലോസ്, ഫിലിപ്പിയർ സഭയ്ക്കു ലേഖനം എഴുതിയപ്പോൾ രണ്ടു കാര്യങ്ങൾ സൂചിപ്പിക്കുകയുണ്ടായി. അതു സ്വന്തഗുണം നോക്കുന്നതിനെ കുറിച്ചും, മറ്റൊരുവനെ ശ്രേഷ്ടൻ എന്നു എണ്ണുന്നതുമാണ്.

നമ്മുടെ ഗുണത്തേക്കാൾ മറ്റൊരുവന്റെ ഗുണം നാം കാണേണമെന്നും, സ്വയപുകഴ്ചകൾ ഇല്ലാതാക്കണം എന്നും സൂചിപ്പിക്കുന്നു.

നമ്മുടെ കർത്താവാകുന്ന യേശുക്രിസ്തു കാണിച്ചു തന്ന മാതൃക എന്തായിരുന്നു ?
ലോകത്തെ മുഴുവൻ തന്റെ വചനത്താൽ ഉളവാക്കിയ ദൈവം കേവലം മനുഷ്യനായി വെളിപ്പെട്ടു !
തന്നെ താൻ താഴ്ത്തി. ക്രൂശിലെ മരണത്തോളം.
മനസു തകർന്നവരെ രക്ഷിച്ച ദൈവം, മറ്റുള്ളവരുടെ പുകഴ്ചകൾ ആവശ്യപ്പെട്ടില്ല.
ഇതാണ് ശരിയായ മാത്രക.

മനുഷ്യർ നമ്മെ പുകഴ്ത്തും. ‘ആകാശത്തോളം’ പുകഴ്ത്തും. പിന്നെ താഴെക്ക് ഇടും. ‘പാതാളത്തോളം’ താഴ്ത്തും !

ആയതിനാൽ മറ്റൊരുവന്റെ നല്ല ഗുണങ്ങളെ അറിയുന്നവരായി ജീവിക്കാം. അതിനു ദൈവം ഏവരെയും സഹായിക്കട്ടെ.

ഷൈൻ കടമക്കുടി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.