മലയാളി യുവതി യു.കെയിൽ നിര്യാതയായി

റെഡ്ഡിംഗ്: ഇടുക്കി കട്ടപ്പന സ്വദേശി റ്റി.എസ്. ബേബിയുടെയും, മണിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകളായ റേച്ചൽ സുനിലാണ് (33 വയസ്സ്) ക്യാൻസർ ബാധിച്ച് യു.കെയിലെ റെഡ്ഡിംഗിൽ നവംബർ 3 ചൊവ്വാഴ്ച്ച നിര്യാതയായത്.

ട്രാവൽ പോർട്ടിൽ ജോലി ചെയ്തിരുന്ന റേച്ചലിനെ രണ്ടാഴ്ച്ച മുൻപാണ് കടുത്ത വയറു വേദനയെ തുടർന്ന് കേംബ്രിഡ്ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാൻസർ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് മാത്രമാണ് ഹോസ്പിറ്റിലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയത്. വീട്ടിൽ കഴിഞ്ഞ് വരവെയാണ് ഇന്നലെ പെട്ടന്ന് മരണം സംഭവിച്ചത്. ലണ്ടനിൽ തന്നെ ഒരു ടൂറിസ്റ്റ് ഹോമിൽ മാനേജറായി ജോലി ചെയ്യുന്ന തിരുവന്തപുരം സ്വദേശി സുനിലാണ് ഭർത്താവ്.

റേച്ചലിന്റെ മൂത്ത സഹോദരി ട്രീസ കുടുംബസമേതം അമേരിക്കയിലെ മിനസോട്ടയിലും, ഇളയ സഹോദരി ഡോക്ടർ ആൻഡ്രിയ ന്യൂയോർക്കിലുമാണ്. യു.കെയിൽ ലോക്ക്ഡൗൺ താമസിയാതെ നിലവിൽ വരുന്നതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടു വരുന്നതിനെ പറ്റി തീരുമാനമായിട്ടില്ല. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading