വനിതാ മിഷണറി കൊല്ലപ്പെട്ടു
മാലി: മാലിയിലെ തിമ്പുക്ടുവില്‍ മിഷണറിയായി പ്രവർത്തിച്ചിരുന്ന സ്വിറ്റ്സര്‍ലന്‍ഡ്കാരിയായ സുവിശേഷക ബിയാട്രിസ് സ്റ്റോയ്ക്ക്ളി കൊല്ലപ്പെട്ടു.
ജമാഅത്ത്-അല്‍ നാസര്‍ അല്‍-ഇസ്ലാം (ജെ.എന്‍.ഐ.എം) തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ഈ സംഘടനക്ക് അല്‍ക്വയ്ദയുമായി ബന്ധമുണ്ട്. ഹേഗിൽ ജയിലില്‍ കഴിയുന്ന തങ്ങളുടെ നേതാവിനെ വിട്ടയക്കണമെന്ന തീവ്രവാദികളുടെ ആവശ്യം സ്വിറ്റ്സര്‍ലന്‍ഡ് തള്ളിയിരുന്നു. ഇതിൻ്റെ പ്രതികാരമായാണ് ബിയാട്രിസിനെ കൊലപ്പെടുത്തിയത്.
ഇതിന് മുമ്പ് 2012-ല്‍ ബിയാട്രിസിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് ഇനി മാലിയിലേക്ക് തിരികെ വരരുത് എന്ന ഉപാധിയോടെ വിട്ടയച്ചിരുന്നു. 2016-ല്‍ ബിയാട്രിസ് വീണ്ടും പിടിയിലാകുകയും ഇത് വരെ തീവ്രവാദികൾ കസ്റ്റഡിയിൽ വെക്കുകയുമായിരുന്നു.