ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സംസ്ഥാന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന സംസ്ഥാന ഓൺലൈൻ ക്യാമ്പിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഒക്ടോബർ 24, 25, 26 തീയതികളിൽ വൈകുന്നേരം 4 മുതൽ 6 വരെ സൂമിലൂടെ ക്യാമ്പ് നടക്കുന്നത്.
സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി തോമസ് ക്യാമ്പ് ഉദ്ഘാനം ചെയ്യും. സൗജന്യമായി പങ്കെടുക്കാവുന്ന ക്യാമ്പിൽ കൊച്ചു കുട്ടികൾക്കും കൗമാരക്കാർക്കും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. നോ ഫ്രീക്കിംങ് ഔട്ട് എന്നതാണ് ചിന്താവിഷയം.
ഗാന പരിശീലനം, സംഗീത ശുശ്രൂഷ, വചന പഠനം, ആക്ടിവിറ്റികൾ, ക്രാഫ്റ്റ്, ഗെയിം, ലൈവ് ക്വിസ് തുടങ്ങി ഒട്ടനവധി വിഭവങ്ങൾ ക്യാമ്പിനെ ആകർഷകമാക്കും. പരിചയ സമ്പന്നരായ ദൈവദാസന്മാർ സെഷനുകൾ നയിക്കും. സണ്ടേസ്കൂൾ ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ബുധനാഴ്ച വരെ ഉണ്ടാകും.