ഇന്നത്തെ ചിന്ത : ഈ ലോകത്തെ സ്നേഹിക്കാമോ? | ജെ.പി വെണ്ണിക്കുളം

ലോകവും അതിന്റെ മോഹവും താത്ക്കാലികമാണ്. എങ്കിലും അതിന്റെ പിന്നാലെ പോകുന്നവർ നിരവധിയാണ്. ഒരു കാലത്ത് സുവിശേഷവേലയിൽ പൗലോസിന്റെ സഹപ്രവർത്തകനായിരുന്നു ദേമാസ്. എന്നാൽ ലോകസ്നേഹം നിമിത്തം അവനെ വിട്ടു തെസ്സലോനിക്യയിലേക്കു പോയി. ആ പട്ടണം സ്വന്ത ദേശം ആയതിനാലായിരിക്കാം പോയത്. മാത്രമല്ല, അവിടുത്തെ സമ്പത്തു തന്നെ ആകർഷിച്ചു. പ്രിയരെ, ഇന്നും പലരും ലോകത്തിനു പിന്നാലെ ഓടുകയാണ്. ഇവർ ലക്ഷ്യത്തിൽ നിന്നും മാറി ഓടുകയാണെന്നു മറന്നു പോകുന്നു. ലോകത്തെ സ്നേഹിക്കാതെ ദൈവേഷ്ടം ചെയ്യാൻ ഉത്സാഹിക്കാം.

ധ്യാനം : 2 തിമൊഥെയോസ് 4
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.