മലയാളി നേഴ്സിന് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം
സൗദി അറേബ്യ: സൗദി ഗവൺമെന്റിന്റെ മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിൽ ഉന്നത അംഗീകാരം കണ്ണൂർ പയ്യന്നൂർ പയ്യാവൂർ സ്വദേശിയായ പെന്തെക്കോസ്ത് സഭാംഗം ഷീബ എബ്രഹാമിന്. 20 പേർക്ക് ലഭിച്ച അംഗീകാരത്തിൽ ഒരേ ഒരു വിദേശിയാണ് ഷീബ. ജിസാനിലെ അബൂ അരിഷ് ജനറൽ ആശുപത്രിൽ കോവിഡ് 19 ഹെഡ് നഴ്സായി ജോലി ചെയ്യുന്നു. ഷീബയുടെ മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ ജിസാൻ കെ.എം.സി.സി ഒരുക്കിയ ചടങ്ങിൽ വെച്ച് ടി.വി. ഇബ്രാഹിം എം.എൽ.എ മുമ്പ് ഷീബയെ ആദരിച്ചിരുന്നു.
തൻ്റെ ജോലിയിലുള്ള ആത്മാർത്ഥതയും ആതുര ശുശ്രൂഷ രംഗത്ത് രണ്ട് പതിറ്റാണ്ടായി ജോലിയോടുള്ള അർപ്പണവും കണക്കിലെടുത്ത് രാജ്യത്തെ ഏറ്റവും നല്ല നഴ്സുമാർക്ക് നൽകുന്ന അംഗികാരമാണ് ഷീബക്ക് ലഭിച്ചത്. നഴ്സിങ്ങ് പഠന ശേഷം ബെംഗളൂരുവിലും മുംബൈയിലും ആറു വർഷത്തോളം ആതുര സേവന രംഗത്ത് സേവനം ചെയ്തു.
ഐ.പി.സി അബുരിഷ് വർഷിപ്പ് സെന്റർ സഭാംഗവും കണ്ണൂർ പയ്യാവൂരിലെ എരുവേശ്ശി സ്വദേശി വാഴക്കാട്ട് എബ്രഹാം – കൈപ്പുഴ ഫിലോമിന ദമ്പതികളുടെ മകളാണ്. ഷീൻസ് ലൂക്കോസാണ് ഭർത്താവ്. സിവർട്ട് ഷീൻസ്, സ്റ്റുർട്ട് ഷീൻസ് എന്നവരാണ് മക്കൾ.