സെപ്റ്റംബര്‍ 30 വരെ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കില്ല
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് പ്രഖ്യാപിച്ച വിലക്ക് തുടരും.
സെപ്റ്റംബര്‍ 30 വരെ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കില്ല. അതേസമയം, കാര്‍ഗോ സേവനത്തിനും തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന സര്‍വീസിനും വിലക്ക് ബാധകമല്ല.
കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതലാണ് രാജ്യാന്തര സവര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് ഉള്‍പ്പെടെയുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ മാത്രമാണ് കഴിഞ്ഞ അഞ്ചുമാസമായി നടത്തുന്നത്.