ചെറു ചിന്ത: തിരഞ്ഞെടുപ്പ് | ഓമന സജി

സങ്കീർത്തനം: 4:8 “യഹോവേ എെൻറ ശത്രുക്കൾ നിമിത്തം നിൻറെ നീതിയാൽ എന്നെ നടത്തേണമേ..
എൻറെ മുമ്പിൽ നിൻെ വഴിയെ നിരപ്പാക്കേണമേ”.

സങ്കീർത്തനക്കാരനായ ദാവീദ് ദൈവത്തോടു പ്രാർത്ഥിക്കുന്നു; യഹോവേ എൻെ ശത്രുക്കൾ നിമിത്തം നിൻെ നീതിയാൽ എന്നെ നടത്തേണമേ.. നമ്മുടെ ശത്രുക്കളുടെ ആഗ്രഹം, നമ്മുടെ താഴ്ച, സാമ്പത്തിക തകർച്ച,
അസ്സമാധാനം, നമ്മെ മറ്റുള്ളവരുടെ മുമ്പിൽ അപമാനവിഷയം ആക്കിതീർക്കുക, മറ്റുള്ളവർ നമ്മെ നോക്കി കൈകൊട്ടി ചിരിക്കുക ഇതൊക്കെയാണ്. അതുകൊണ്ടാണ് നിൻെ നീതിയാൽ എന്നെ നടത്തേണമേ എന്ന് ദാവീദ് അപേക്ഷിച്ചത്. ദൈവസന്നിധിയിൽ നീതിയോടുകൂടി ജീവിക്കുന്നവർക്ക് ശത്രുവിനെ ഭയപ്പെടേണ്ട ആവശ്യമില്ല..
യഹോവയായ ദൈവം കയീനോടു പറയുന്നത് “നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു, അതിൻെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കേണം”. (ഉല്പത്തി:4:7,8)

ഇതിൻെ പശ്ചാത്തലം നമുക്കറിയാം. സഹോദരന്മാരായ കയീനും ഹാബേലും യഹോവയ്കു യാഗം കഴിപ്പാൻ പോയി. ഓരോരുത്തരും അവരവരുടെ തൊഴിലിൻെ അനുഭവത്തിൽ നിന്ന് അഥവാ അവരവരുടെ വരുമാനത്തിൽ നിന്ന് ഏറ്റവും ഉത്തമമായത് യഹോവയ്കു വഴിപാടായി കൊണ്ടു വന്നു. ഹാബേൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിരുന്നു. രണ്ടുപേരും അവർക്കുള്ളതിൽ നിന്നു ഉത്തമമായതു തന്നെയായിരുന്നു യാഗം കഴിച്ചത്.. പക്ഷേ യഹോവ ഹാബേലിലും അവൻെ യാഗത്തിലും പ്രസാദിച്ചു, കയീനിലും അവൻെ വഴിപാടിലും പ്രസാദിച്ചില്ല എന്നു നാം കാണുന്നു. നാം ചിന്തിക്കുന്നത്, രക്തം ചിന്തീട്ടല്ലാതെ വിമോചനം ഇല്ല എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതു കൊണ്ട് കയീൻ ജീവനില്ലാത്ത യാഗം(വഴിപാട്) അർപ്പിച്ചതു കൊണ്ടാണ് യഹോവ അവൻെ യാഗത്തിൽ പ്രസാദിക്കാത്തത്എന്നാണ്.. എന്നാൽ അത് ഒരിക്കലും അല്ല .കാരണം, യഹോവ കയീനോടു പറയുന്നത് “നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ” എന്നാണ്. ഇവിടെ നമുക്കു മനസ്സിലാക്കുവാൻ സാധിക്കുന്നത്, കയീൻ തൻെ വഴിപാടുമായി യാഗം അർപ്പിക്കാൻ വരുമ്പോൾ അവൻ ദൈവസന്നിധിയിൽ നീതിയുള്ള ഹൃദയത്തോടോ നിർമ്മല മനസ്സാക്ഷിയോടോ വെടിപ്പുള്ള കൈകളോടോ ആയിരുന്നില്ല
വന്നത്. നന്മ അവനിൽ ഇല്ലായിരുന്നു. മത്തായി 5 ന്റെ 23മത്തെ വാക്യത്തിൽ വായിക്കുന്നു, “ആകയാൽ നിൻെ വഴിപാടു യാഗപീഠത്തിന്മേൽ കൊണ്ടു വരുമ്പോൾ സഹോദരനു നിൻെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മ വന്നാൽ നിൻെ വഴിപാട് അവിടെ യാഗപീഠത്തിൻെ മുമ്പിൽ വെച്ചേച്ചു ഒന്നാമതു ചെന്ന് സഹോദരനോടു നിരന്നു കൊൾക..; പിന്നെ വന്ന് നിൻെ വഴിപാടു കഴിക്ക”. ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നതു ഇതു തന്നെയാണ്. ദൈവത്തെ ആരാധിക്കാൻ വരുമ്പോൾ നമ്മുടെ ഹൃദയം ശുദ്ധമായിരിക്കേണം, നിർമ്മലമായിരിക്കേണം, വെടിപ്പുള്ള കയ്യോടും നിർമ്മല ഹൃദയത്തോടും കൂടെ യഹോവയെ ആരാധിച്ചെങ്കിൽ മാത്രമേ നമ്മുടെ യാഗത്തിന്മേൽ യഹോവ പ്രസാദിക്കുകയുള്ളൂ.. വിശുദ്ധനായവനെ ആരാധിക്കണമെങ്കിൽ അത് വിശുദ്ധിയോടെ മാത്രമായിരിക്കേണം..

തുടർന്നു നാം വായിക്കുന്നത്, യഹോവയുടെ പ്രസാദം ല.ഭിക്കാത്തതു മൂലം കയീൻ ഏറ്റവും കോപിച്ചു, അവൻെ മുഖം വാടി. അവൻ കോപിച്ചത് ആരോടാണ്? ഒന്നാമതായി തൻെ സൃഷ്ടാവായ ദൈവത്തോടവൻ കോപിച്ചു.. രണ്ടാമതായി തൻെ സഹോദരനോട് അഥവാ മനുഷ്യനോട്. സുവിശേഷത്തിൽ യേശു തൻെ ഗിരിപ്രഭാഷണവേളയിൽ ഇപ്രകാരം പറഞ്ഞു; സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോട് നിസ്സാരാ എന്നു പറഞ്ഞാലോ ന്യായാധിപ സഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും, മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും (മത്തായി 5:22). അങ്ങനെയായാൽ കയീൻ ദൈവത്തോടും മനുഷ്യനോടും വീണ്ടും പാപം ചെയ്തു. ദൈവപ്രസാദം ലഭിക്കാതെ വരുമ്പോൾ അല്ലെങ്കിൽ നമ്മുടെ പ്രാർത്ഥനയ്കു മറുപടി കിട്ടാതെവരുമ്പോൾ മനുഷ്യരോടും ദൈവത്തോടും മുഖം കറുത്തിട്ടു പ്രയോജനമില്ല. തുടർന്നു യഹോവ കയീനോടു ചോദിക്കുന്നു; നീ കോപിക്കുന്നതെന്തിന്, നിൻെ മുഖം വാടുന്നതും എന്തിന്? നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു, അതിൻെ ആഗ്രഹം നിങ്കലേ-
ക്കാകുന്നു, നീയോ അതിനെ കീഴടക്കേണം.” നമ്മുടെ യാഗത്തിൽ ദൈവം പ്രസാദിക്കാതെ വരുമ്പോൾ അതിനു പകരം
ഉള്ളിൽ കടന്നു കൂടുന്ന ഇരുളാണ് കോപമായും വഴക്കായും ഒക്കെ മാറുന്നത്. അതുകൊണ്ടാണു ദൈവം അവനു മുന്നറിയിപ്പു കൊടുത്തത്, “നീയോ അതിനെ കീഴടക്കണം.” എന്നാൽ ദൈവം കൊടുത്ത മുന്നറിയിപ്പിനെ തിരിച്ചറിയാതെ ഉള്ളിലെ പകയാകുന്ന ഇരുട്ടിൻെ ശക്തിയെ ഊട്ടി വളർത്തി അവൻ തൻെ സഹോദരനെ കൊല്ലുക
യാണു ചെയ്തത്.

പ്രീയ സഹോദരങ്ങളേ, നാം കഴിക്കുന്ന യാഗങ്ങളിൽ യഹോവ പ്രസാദിക്കുന്നില്ലായെങ്കിൽ ദൈവപ്രസാദവും അതിൻെ ഉയർച്ചകളും ലഭിക്കുന്നവരെ നോക്കി മനസ്സു വേദനിച്ചിട്ടു കാര്യമില്ല, മറിച്ചു ദൈവസന്നിധിയിൽ നമ്മെത്തന്നെ ശോധന ചെയ്യാം. ദൈവത്തിനു പ്രസാദിപ്പാൻ കഴിയാത്തവിധം നമ്മിലുള്ള പാപ സ്വഭാവത്തെ, അശുദ്ധികളെ ദൈവസന്നിധിയിൽ ഏറ്റുപറയാം. ഒരുപക്ഷേ യഹോവ കയീൻെ വഴിപാടിൽ പ്രസാദിച്ചില്ല എങ്കിൽ
കൂടെ അവനു ദൈവത്തോടു കരുണയ്കായി കേഴാമായിരുന്നു. അങ്ങെനെയെങ്കിൽ പിന്നത്തേതിൽ അവനു അനുഗ്രഹം
പ്രാപിച്ചു മടങ്ങാമായിരുന്നു. എന്നാൽ അവൻ തൻെ ഹൃദയത്തെ കൈയ്പിനും വിദ്വേഷത്തിനും ഇരുട്ടിൻെ
പ്രവർത്തികൾക്കും ഏൽപിച്ചു കൊടുത്തതുകൊണ്ട് എന്നേക്കും ശാപഗ്രസ്തനായി ദൈവസന്നിധിവിട്ട് അലയേണ്ടിവന്നു.

ഇവിടെ സങ്കീർത്തനക്കാരനായ ദാവീദു പ്രാർത്ഥിക്കുന്നു; എൻെ ശത്രുക്കൾ നിമിത്തം നിൻെ നീതിയാൽ എന്നെ നടത്തേണമേ. എന്നെ തകർക്കുവാൻ, നശിപ്പിക്കുവാൻ തക്കം പാർക്കുന്ന, സാഹചര്യം അന്വേഷിക്കുന്ന ശത്രുവായ പിശാച് വാതിൽക്കൽ കാത്തുനിൽക്കുമ്പോൾ നിൻെ നീതിയുടെ വഴിയിൽ എന്നെ നടത്തേണമേ എന്നത്ര
ദാവീദു പ്രാർത്ഥിക്കുന്നത്. മാത്രമല്ല എൻെ മുമ്പിൽ നിൻെ വഴിയെ നിരപ്പാക്കേണമേ. കയീൻെ മുമ്പിൽ രണ്ടു വഴികൾ ഉണ്ടായിരുന്നു, ഒന്നുകിൽ ഇരുളിൻെ ചിന്തകളെ പിൻതുടരുക, അല്ലെങ്കിൽ അതിനെ വിട്ടൊഴിയുക നന്മയും
തിന്മയും അവൻെ മുമ്പിൽ വെച്ചിട്ട് നല്ലതു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം അവനു വിട്ടു കൊടുത്തു.
എന്നാൽ അവൻെ തിരഞ്ഞെടുപ്പു തെറ്റിപ്പോയി. നാം പ്രതിസന്ധികളിൽ നിൽക്കുമ്പോൾ, ശത്രുവിൻെ നിന്ദകൾ നമു-
ക്കെതിരെ ഉയരുമ്പോൾ, മറ്റുപലരും ദൈവത്തെ വിളിച്ചു നന്മകളും ഉയർച്ചകളും പ്രാപിക്കുകയും നമ്മുടെ പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കാതെ വരികയും ചെയ്യുമ്പോൾ, ഇപ്രകാരം രണ്ടു ചിന്തകൾ നമ്മിൽ ഉയർന്നു വരാം.
ചിലപ്പോൾ ദൈവത്തോടും മനുഷ്യരോടും നാം കോപിക്കുന്നവരായിത്തീരാം. എന്താണു ചെയ്യേണ്ടതെന്നറിയാതെ
നിരാശയും ഭാരവും നമ്മെ കീഴൊതുക്കുവാൻ ശ്രമിക്കുമ്പോൾ ദാവീദിനെപ്പോലെ നമുക്കു പ്രാർത്ഥിക്കാം; ദൈവമേ എൻെ മുമ്പിൽ നിൻെ വഴിയെ നിരപ്പാക്കേണമേ. നമ്മുടെ വീഴ്ചയിലും പരാജയത്തിലും അവൻ നമ്മെ തള്ളിക്കളയുകയില്ല. മാത്രവുമല്ല, പിന്നേയും നമുക്ക് നന്മയുടേയും നീതിയുടേയും വഴികൾ ഉപദേശിച്ചുതരുന്നവനാണ്
നമ്മുടെ ദൈവം. ദൈവീകവഴി നമ്മുടെ മുമ്പിൽ വെളിപ്പെട്ടുവരുമ്പോൾ ഇരുളിൻേയും അന്ധകാരത്തിന്േയും ചിന്തകളെ ഉപേക്ഷിച്ച് ദൈവസന്നിധിയിൽ കുറവുകളെ ഏറ്റുപറഞ്ഞ് കരുണയ്ക്കായ് അപേക്ഷിക്കാം. ദൈവത്തിനു
നമ്മോടു കരുണ ചെയ്യുവാനും നമ്മെ ഉയർത്തുവാനും അനുഗ്രഹിപ്പാനും തീർച്ചയായും ആഗ്രഹമുണ്ട്. നാം ഒന്നേൽപ്പിച്ചു കൊടുക്കുക മാത്രമേ വേണ്ടൂ. ലോകത്തിൻെ മുമ്പിൽ ശത്രു നമ്മെ നോക്കുകുത്തിയാക്കി, അപമാന
വിഷയമാക്കിത്തീർക്കാതിരിക്കേണ്ടതിനു കയീനെപ്പോലെ ഹൃദയം കഠിനമാക്കി ദൈവസന്നിധിയിൽ എന്നേക്കും ശാപ-
ഗ്രസ്തനായി ഭവിക്കാതിരിക്കേണ്ടതിനു നമ്മുടെ തെറ്റുകളെ ഏറ്റുപറയാം. ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

ഓമന സജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.