ചെറു ചിന്ത: മാനിക്കുന്ന ദൈവം | ജിബിൻ ജെ. എസ്. നാലാഞ്ചിറ

ഉൽപ്പത്തി പുസ്തകം 37- ആം അധ്യായം മുതൽ യോസേഫിനെ കുറിച്ചും അദ്ദേഹത്തിന് ലഭിച്ച സ്വപ്നത്തെക്കുറിച്ചൊക്കെ അവിടെ കാണാം. യോസേഫ് യാക്കോബിന്റെ വാർദ്ധക്യത്തിലെ മകനാക കൊണ്ട് മറ്റു മക്കളിൽ നിന്നും വ്യതസ്തമായി പിതാവിന്റെയും മാതാവിന്റെയും കരുതലും സ്നേഹവും വാത്സല്യമൊക്കെ കൂടുതൽ ലഭിച്ച മകനാണ് യോസേഫ്. ആയത്കൊണ്ട് സഹോദരങ്ങൾക്ക് യോസേഫിനോട് ദേഷ്യവും പകയും ഒക്കെ ഉണ്ടായിരുന്നു. അപ്പോഴാണ് യോസേഫിനു രണ്ട് സ്വപ്‌നങ്ങൾ ലഭിക്കുന്നത്. ( Genesis 37 : 6-7, 9 )
താൻ കണ്ട സ്വപ്നം കൂടി സഹോദരന്മാർ അറിഞ്ഞപ്പോൾ ഉണ്ടായിരുന്ന ദേഷ്യവും പകയും ഒക്കെ വർധിക്കാൻ തുടങ്ങി. ഇങ്ങനെ ചെറു പ്രായം മുതൽ യോസേഫ് വളരെയധികം പ്രയാസവും വിഷമങ്ങളും ഒക്കെ അനുഭവിക്കാൻ ഇടയായി തീർന്നു.

ആദ്യത്തെ വിഷമം ഒരു പൊട്ടക്കിണർ ആയിരുന്നു. എന്നാൽ അവനും അവന്റെ സ്വപ്നവും ഈ പൊട്ടക്കിണർ കൊണ്ട് അവസാനിക്കാൻ പാടില്ലാത്തത് കൊണ്ട് ദൈവം സഹോദരനായ യെഹൂദക്ക് ഒരു മനസ്സലിവ് തോന്നിക്കാൻ ഇടയായി തീർന്നു. തൽഫലമായി ആ നേരത്തിൽ അത് വഴി കടന്ന് വന്ന യിശ്മായേല്യ കച്ചവടക്കാർക്ക് യോസേഫിനെ 20 വെള്ളിക്കാശിനു വിൽക്കാൻ ഇടയായി. അവിടം കൊണ്ട് യോസേഫിന്റെ ചരിത്രം അവസാനിച്ചു എന്ന് സഹോദരന്മാർ കരുതിയെങ്കിലും അവിടം കൊണ്ട് അവസാനിച്ചില്ല അതൊരു തുടക്കമായിരുന്നു.ആ കച്ചവടക്കാരുടെ കയ്യിൽ നിന്ന് യോസേഫ് പോയത് ഫറവോന്റെ ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തിഫർന്റെ ഭവനത്തിൽ ആയിരുന്നു. പോത്തിഫർ അവനെ വിലക്ക് വാങ്ങി. ദൈവം യോസേഫിനോട് കൂടെ ഉണ്ടായിരുന്നത് കൊണ്ട് പോത്തിഫറിന്റെ വീട്ടിൽ പോത്തിഫർ അവനെ ഒരു ഗൃഹ വിചാരകനാക്കി. സകലതും യോസേഫിനെ ഏൽപ്പിച്ചു. ഇത്തരത്തിൽ നല്ല തണുത്ത സമാധാനപരമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴാണ് ജീവിതത്തിൽ പ്രതികൂലങ്ങൾ പ്രതീക്ഷിക്കാത്ത മേഖലയിൽ നിന്നും കടന്ന് വരുന്നത്. കാരണം ദൈവം കൊടുത്ത സ്വപ്നം ആ ഭവനം കൊണ്ട് തീരുന്നതല്ല മറിച്ചു ഇനിയും യാത്രകൾ ഉണ്ട്. ആ യാത്രകൾ വീണ്ടും ആരംഭിക്കണമെങ്കിൽ ചില വേദനകളും ചില പ്രതികൂലങ്ങളും യോസേഫിന്റെ ജീവിതത്തിൽ സംഭവിച്ചേ മതിയാവു. തുടർന്ന് പോത്തിഫറിന്റെ ഭാര്യയുടെ സ്വഭാവത്തിൽ വൈകൃതങ്ങൾ കാണുവാൻ തുടങ്ങി, വശ്യ സ്വഭാവത്തോടെ അടുക്കുവാൻ തുടങ്ങി എന്ന് ഭക്തനായ യോസേഫിനു മനസിലാകുവാൻ ഇടയായി. വേദപുസ്തകത്തിൽ നമുക്ക് ആ ഭാഗത്തു വായിക്കുവാൻ സാധിക്കുന്നത് ഇപ്രകാരമാണ് അവൻ അവൻ അവിടം വിട്ട് ഓടി എന്നാണ്.

യോനായുടെ പുസ്തകം അധ്യായം 4 പരിശോധിക്കുമ്പോഴും ഇതല്ലേ കാണുന്നത്.
ഇനി എനിക്ക് ജീവിക്കണ്ട മരിച്ചാൽ മതി എന്ന് ദൈവസന്നിധിയിൽ പറഞ്ഞു ഒരു കുടിലുണ്ടാക്കി അവിടെ ചെന്ന് പാർത്തപ്പോൾ, ആ സങ്കടത്തിൽ നിന്ന് കരകയറി വരുവാൻ ദൈവം ഒരു രാത്രി കൊണ്ട് ഒരു ആവണക്ക് കല്പിച്ചാക്കി. അത് യോനായുടെ ജീവിതത്തിൽ വളരെയധികം തണൽ ഉണ്ടായത് കാരണം അതിൽ സന്തോഷം കണ്ടെത്താൻ തുടങ്ങി. എന്നാൽ നമുക്കവിടെ വായിക്കുമ്പോൾ മനസിലാകുന്ന ഒരു വസ്തുത ഉണ്ട്. ആ സന്തോഷത്തിനു ഒരു പരിധി ഉണ്ടായിരുന്നു. ഒരു രാത്രി കൊണ്ട് യോനക്ക് സന്തോഷം ഉണ്ടായെങ്കിൽ അത് പോലെ ഒരു രാത്രി കൊണ്ട് ആ സന്തോഷം ഇല്ലാതെയായി. ദൈവം അത് പോലെ ഒരു രാത്രി കൊണ്ട് ആ ആവണക്കിനെ നശിപ്പിക്കുവാൻ ഇടയായി തീർന്നു.

പ്രിയരേ, ജീവിതത്തിൽ ചില അടർത്തിമാറ്റലുകൾ സംഭവിക്കുന്നത് കൊണ്ട് നാം ഭാരപ്പെടേണ്ട ആവശ്യമില്ല. ഈ അടർത്തിമാറ്റലുകൾ തിന്മക്കല്ല നന്മക്ക് വേണ്ടിയുള്ളതാണ്. ചില നിന്ദകൾ ജീവിതത്തിൽ സംഭവിക്കുന്നത് ശ്രേഷ്ഠമേറിയ ഒരു മാന്യതക്ക് വേണ്ടിയാണ്. ആദ്യമൊക്കെ വേദന തോന്നിയേക്കാം, വിഷമങ്ങൾ വന്നേക്കാം. ഭാരപ്പെടേണ്ട വലിയൊരു മാന്യത ദൈവം നമുക്ക് വേണ്ടി ഒരുക്കി വച്ചിട്ടുണ്ട്. പ്രാണന് ചൂട് പിടിക്കുന്ന അനുഭവങ്ങൾ ജീവിതത്തിൽ കടന്ന് വരുമ്പോഴും ഉറപ്പോടെ ദൈവസന്നിധിയിൽ ഒരു ദൈവപൈതലിനു പറയുവാൻ സാധിക്കണം, എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു. യോസേഫിന്റെ ജീവിതം ഇവിടം കൊണ്ട് അവസാനിച്ചില്ല. ദൈവം ചെറു പ്രായത്തിൽ കൊടുത്ത വാഗ്‌ദത്തം പോലെ തക്ക സമയത്തിൽ മാനിക്കുവാൻ ഇടയായി തീർന്നു. ഈ ദിവസങ്ങളിൻ പ്രതികൂലങ്ങളും അവഗണകനകളും ഒക്കെ ജീവിതത്തിൽ വരുമ്പോൾ ഭാരപ്പെടേണ്ട നാം സേവിക്കുന്നത് മാനിക്കുന്ന ദൈവത്തെയാണ്.

ജിബിൻ ജെ. എസ്. നാലാഞ്ചിറ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.