കവിത: തൊട്ടാവാടിപോൽ എൻജീവിതം | രാജൻ പെണ്ണുക്കര
ജീവിതം ഇന്നു
പ്രച്ഛന്നവേഷത്തിൽ
നാളെയിൻ പ്രതീക്ഷ
ഇല്ലാ പലരിലും……
“തൊട്ടാവാടിപോൽ”
ആയി എൻജീവിതം
ഒന്നു തൊട്ടാൽ
തളർന്നീടുമാനിമിഷം…..
ക്ഷണത്തിനുള്ളിൽ
ഉയർത്തെഴുന്നേറ്റിടും
ഒരു പുതുപുത്തൻ
ജീവനാം
ഉൾകരുത്തോടെ…..
തളർന്നുപോകില്ലാ
എൻജീവിതം
പരാജയമല്ലാ
എൻലക്ഷ്യം……
വീറും വാശിയും
കാണുന്നു മുന്നിൽ
ഘോരനാം വൈരിയോട്
ഒന്നു എതിർത്തീടുവാൻ……
മനുജരിൻ വാസമിന്നു
“കഴുകനിൻ”…….ജീവിത സമം
ഏകനായ് തൻ ഇരിപ്പിടമൊ
വൻപർവ്വത മുകളിൽ
എന്നപോലെ…..
കൊഴിഞ്ഞിടും
തൂവലുകളെല്ലാം
തൻ……ചുണ്ടും ഒടിഞ്ഞിടും
നഖങ്ങൾ ഒരുനാൾ….
നാളുകൾ വേഗം
കഴിഞ്ഞു പോയിടും…..
ഒരു പുത്തൻ
തൂവലുകളുമായി
പറന്നുയരും
ഞാൻ…
വനമേഘങ്ങളിൽ
പതിൻമടങ്ങു
ശക്തിയുമായ്……
അനീതിയിൻ ലോകത്ത്
ന്യായമേ തുച്ഛം
അതുകണ്ടു കരയുന്നു
പലരും ഇന്നുലകിൽ
ഞാനെന്നു കാണും ഇതിനെല്ലാമൊരറുതി…..
ന്യായം മറിച്ചിടാൻ
ഓടുന്നു പലരും
തൻ ലക്ഷ്യ ചിന്ത
മറന്നതു പോൽ ഇന്നു…..
ഈ ലോക നേട്ടങ്ങൾ
ശാശ്വതമല്ലാ
എന്നോരു ബോധം
നൽകിടേണം ഉള്ളിൽ ..
പക്ഷം പിടിക്കുന്നു
ഒരു കൂട്ടം ചിലർ….
തൻ വാദമുഖങ്ങൾ
ജയിച്ചീടുവാൻ….
ഈ വിധജയങ്ങൾ
തമസ്സിനു തുല്യമെന്ന്
ഓർത്തിടൂ സോദരാ
ഇന്നും എന്നും……
തമസിനായുസ്സ്
“ഒരുരാത്രിമാത്രം”……
എന്നുള്ള സത്യം
സ്മരിക്കുമോ
മനുജാ അനുദിനവും…..
“നീതിസൂര്യനിൻ”
കിരണങ്ങൾ
ഉദിച്ചിടും നാളെയിൻ
പ്രഭാതത്തിൽ….
ഇരുളിൻ വേലകൾ എല്ലാം
പുറത്തായിടും
ഒരുനാൾ…..
“രവിയിൻ മുഖം”
തൻ പുതപ്പിനാൽ
സദാകാലം മറച്ചിടും
എന്നു സ്വയം ഉള്ളിൽ
നിനച്ചു വൻ മേഘങ്ങളും..
ഒരു ചെറു കാറ്റിൻ
തലോടൽ
തഴുകി പോയതും
അറിഞ്ഞില്ലാ
മുകിലിൻ മക്കളും.
താൻ വന്ന വഴിപോലും
മറന്നങ്ങു അലിഞ്ഞു പോയി
ദൂരേ ചക്രവാളത്തിൽ……
ഒരിക്കലും ഒരിക്കലും
തിരികെ വരാതെവണ്ണം ….
നിൻ വ്യാമോഹമെല്ലാം
തകർന്നടിഞ്ഞടും
സൂര്യ താപത്തിൻ
മുന്പിലെ
ബാഷ്പകണം
പോൽ എന്നും ..
എത്രനാൾ ഇനിയും
ശ്രമിച്ചിടും മുകിലെ….
“”നീതി സൂര്യനിൻ””
ശോഭയേറിടും
മുഖമൊന്നു
മറച്ചീടുവാൻ…
””സത്യമാം”” നിന്നെ
മറച്ചു വെക്കാൻ
ആരാൽ കഴിഞ്ഞിടും
ഇന്നുലകിൽ…
കൂരിരുളിൻ മറ നീക്കി
മെല്ലെനീ പുറത്തുവരും
മന്ദസ്മിതമാം മുഖവുമായി
നാളെയിൻ പ്രഭാതത്തിൽ……..
(രാജൻ പെണ്ണുക്കര)
വസായ് റോഡ്