അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഉള്ള പോസ്റ്റർ മത്സരം ആരംഭിച്ചു.
ചെങ്ങന്നൂർ: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും സംയുക്തമായി ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പോസ്റ്റർ
ഡിസൈനിങ് മത്സരം നടത്തുന്നു.
ഏതു പ്രായത്തിൽ ഉള്ളവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. ഡിസൈൻ ചെയ്യുന്ന പോസ്റ്ററുകൾ keshredha@gmail.com എന്ന മെയിൽ ഐഡിയിലേക്ക് 2020 ജൂൺ 24 രാത്രി 10 മണിക്ക് മുൻപായി അയക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന പോസ്റ്റുകൾക്ക് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.
അപ്പോൾ തന്നെ തിരഞ്ഞെടുക്കുന്ന നല്ല പോസ്റ്ററുകൾ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പ്രോഗ്രാമിനു വേണ്ടി ഉപയോഗിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി: 09446436918, 09496000200