ചെറുചിന്ത: വേവുവോളം ഇരുന്നില്ലേ | രാജൻ പെണ്ണുക്കര

ലോകത്തെ മാനവരാശി മുഴുവനും ഭയന്നു വിറങ്ങലിച്ചു മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് നിലവിളിക്കുന്ന ഒരു അവസ്ഥയിൽ എത്തിയിരിക്കുന്നു എന്നു പറയുന്നതിൽ തെറ്റു കാണുന്നില്ല.

നാളത്തെ ജീവിതം എങ്ങനെയാകും അല്ലെങ്കിൽ എന്തായിത്തീരും എന്നതാണ് ഇപ്പോഴത്തെ മനുഷ്യന്റ മുൻപിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി. അതു ചിന്തിച്ചു പലരും നിരാശയിലും വലിയ മാനസിക സമർദ്ദത്തിലും ആയിത്തീരുന്നു.

കലിപ്പടങ്ങാതെ കൊറോണ വൈറസ് ലോകമെങ്ങും സംഹാരതാണ്ഡവം ആടിക്കൊണ്ടിരിക്കുന്നു….
നാം എത്ര സ്വയരക്ഷ നോക്കിയാലും അകലം പാലിച്ചാലും നമ്മുടെ
കണ്മുൻപിൽ അഥവാ നമുക്കു ചുറ്റും
അദൃശ്യ വേഷധാരിയായി കൈ എത്താവുന്ന ദൂരത്തിൽ മരണം ഉണ്ട് എന്നത് സത്യം അല്ലേ!!!!.

ഒരു കാര്യം ചോദിക്കുന്നതിൽ വിരോധം തോന്നരുത്!!!!!. ഈ മഹാമാരി നമ്മുടെ രാജ്യത്തു പടർന്ന ദിവസം മുതൽ നാം വീടിനു വെളിയിൽ ഒരു കാര്യങ്ങൾക്കും വേണ്ടി പോയിട്ടില്ലേ?…. അതോ നാം അത്ര മാത്രം സ്വയപരിയാപ്തത നേടിയിട്ടുണ്ടോ നമ്മുടെ ഗേറ്റിന്റ ഉള്ളിൽ മാത്രം കഴിയുവാൻ!!!!”.

എന്നാൽ നാം വെളിയിൽ പലവട്ടം പോയപ്പോഴും വന്നപ്പോഴും ഒരു ദൈവീക കരുതൽ, ദൈവീക സാന്നിധ്യം, നാം അറിയാതെ തന്നെ നമ്മോടു കൂടെ എപ്പോഴും വന്നിരുന്നു എന്നു പറയുന്നതല്ലേ വാസ്തവം.

പ്രേത്യേകിച്ചു ജനസംഖ്യ കൂടിയ പട്ടണത്തിന്റെയും സംസ്ഥാനങ്ങളുടെയും കാര്യങ്ങൾ എടുത്തു പറയേണ്ടിയ ആവശ്യം ഒട്ടും ഇല്ലല്ലോ…

ഇന്ത്യയിലെ ചില വൻ നഗരങ്ങളിലെ മൊത്തം ജനസംഖ്യ നമ്മുടെ ചില സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യക്ക്‌ തുല്യമോ അതോ കൂടുതലോ ആകാം.

അപ്പോൾ ഒരു ചെറിയ സ്ഥല വിസ്തൃതിയിൽ നിന്നുകൊണ്ട് ഇത്രയും വലിയ ഒരു ജനസമുദ്രത്തെ മാറോടു ചേർത്തുപിടിച്ചു കൊണ്ട് ഈ മഹാമാരിയോട് പോരാടുന്ന സർക്കാരിന്റെ അവസ്ഥ ഒന്നു ചിന്തിക്കാവുന്നതേയുള്ളു.

നമുക്ക് ഇന്നുവരെ ലഭിച്ച പരിരക്ഷക്കും സംരക്ഷണത്തിനും ഏറ്റക്കുറച്ചിൽ വന്നേക്കാം.. എങ്കിലും നാം പൊരുതി വിജയിക്കുന്നത് നമ്മുടെ സഹകരണവും അതിലുപരി ദൈവത്തിന്റെ മഹാകരുണയും അവന്റെ വലിയ കൃപയും ഒന്നു മാത്രം.

ഇത്രയും മാസങ്ങൾ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചും, അനുസരിച്ചും, കൂടാതെ നമ്മുടെ സ്വയ നിയന്ത്രണങ്ങൾ കൊണ്ടും മറ്റും നമുക്ക് ഈ മഹാമാരിയോട് പോരാടി നിൽക്കുവാനും, കുറെയെങ്കിലും ജയിക്കുവാനും കഴിഞ്ഞു എന്നതും പ്രശംസനീയം തന്നേ.

കഴിഞ്ഞ ഏഴുപതു ദിവസമായി എല്ലാവിധ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. പ്രേത്യേകിച്ചു ആരാധനാലയങ്ങൾ അടഞ്ഞിട്ടു ഏഴുപതു ദിവസങ്ങളായി.

അതുകൊണ്ട് ഏറെക്കുറെ സാമൂഹിക അകലം പാലിക്കുവാൻ നമുക്കും കഴിഞ്ഞു എന്നു പറയാൻ പറ്റുമല്ലോ!!!!. ഇതിന്റെ ഫലമായി നമ്മളാൽ ആകുന്ന രീതിയിൽ സമൂഹ വ്യാപനം തടയുവാനും കഴിഞ്ഞു.
കൂടാതെ നമ്മുടെ കൂടിവരവ് സമൂഹ വ്യാപനത്തിനു ഒരു കാരണം ആയി എന്ന ആക്ഷേപവും, കുറ്റാരോപണവും വരാതെ സൂക്ഷിക്കുവാനും ഇടയായി.

ഏറ്റവും ചിന്തനീയമായ വിഷയം ആരാധനയോ പ്രാർത്ഥനായോഗമോ കഴിഞ്ഞു പരിസരങ്ങളിലും റോഡിലും കൂട്ടംകൂടി നിന്നുകൊണ്ട് മണിക്കൂറുകൾ നടന്നു കൊണ്ടിരുന്ന അനൗദ്യോഗിക
യോഗങ്ങൾ, ചർച്ചകൾ (Group Discussions) നിന്നത് ഒരു വിധത്തിൽ നന്നായി. അതും ഒരു രീതിയിൽ സമൂഹ വ്യാപനം തടയുന്നതിനു പ്രയോജനകരമായി മാറി കഴിഞ്ഞു.

ലോക ചരിത്രത്തിൽ പരദൂഷണവും, നുണകളും, കുറ്റങ്ങളും ചർച്ച ചെയ്യാൻ പറ്റാതെ പോയ ചില ആഴ്ചകൾ ആയിരുന്നു കഴിഞ്ഞു പോയത്. അതുകൊണ്ട് നല്ല മനസാക്ഷിയോട് ദൈവസന്നിധിയിൽ ഇരിക്കുവാൻ കഴിഞ്ഞു എന്നതാണ് വലിയ നേട്ടം…

എന്നാൽ അതുകൊണ്ട് പാട്ടും പ്രാർത്ഥനയും ഉപവാസവും കഴിഞ്ഞ അറുപതു ദിവസം നടന്നില്ലേ?….
അതോ ഇവയെല്ലാം പൂർണമായും നിന്നുപോയോ??… പണ്ട് ചടങ്ങായി നടന്നത് ഇന്നു ഹൃദയ വേദനയോടും കണ്ണുനീരോടും കൂടി നടക്കുന്നു എന്നു മാത്രം.

ലോക ചരിത്രത്തിൽ അഞ്ചു വൻകരയിൽ നിന്നും ഒരുമിച്ച് ഇത്രയും പ്രാത്ഥനയും, ഉപവാസവും, കരച്ചിലും, കണ്ണുനീരും ഏകസ്വരത്തോട്, ഏകമനസ്സോടെ ഒരേ വിഷയത്തിനുവേണ്ടി മാത്രം ദൈവസന്നിധിയിൽ അർപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട അവസരം വന്നിരിക്കുന്നു…

ഇന്നത്തെ കണക്കു വച്ചു 3.50 ലക്ഷം ആൾകാർ ഭൂലോകത്തു ഈ മഹാവ്യാധി മൂലം മരിച്ചു കഴിഞ്ഞു. അതായത് ഐസ്‌ലാൻഡ് (Iceland) പോലുള്ള രാജ്യത്തെ മുഴുവൻ ജനസംഖ്യയ്ക്ക് തുല്യം.
അപ്പോൾ ഒരു പ്രദേശം മുഴുവനായി ഭൂപടത്തിൽ നിന്നും തുടച്ചു നീക്കുന്നതുപോലെ… എത്ര ഭയാനകരമായ അവസ്ഥ..

ഒരു മഹാനായ വ്യക്തി ഈയിടെ പറഞ്ഞത് വളരെ സത്യം എന്നു തോന്നുന്നു. ഈ വർഷത്തിന്റ 31ഡിസംബർ 2020 കാണുവാൻ നമുക്ക് ഭാഗ്യം ലഭിക്കുന്നെങ്കിൽ അതാകുന്നു നമ്മുടെ ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടം….. അതിൽ കവിഞ്ഞു വേറെ ഒന്നും ഈ വർഷം നേടാനില്ല…

മലയാളത്തിലെ ഒരു പഴംചൊല്ല് ഓർത്തുപോകുന്നു. “വേവുവോളം ഇരിക്കാമെങ്കി എന്തുകൊണ്ട്
ആറുവോളം ഇരുന്നു കൂടാ”…

ഒരുകാര്യം നാം മനസിലാക്കിയാൽ നന്ന്. ഇപ്പോൾ നാം കടന്നു പോകുന്ന ഈ അവസ്ഥ വരും കാലങ്ങളിൽ നാം നേരിടുവാൻ പോകുന്ന ആരാധന സ്വാതന്ത്യത്തിന്റെ വെല്ലുവിളികളുടെ ആദ്യ പാഠങ്ങൾ മാത്രം. ഇതു ഒരു പരിശീലന സമയം ആണ്. ഇപ്പോൾ നാം അഭ്യാസം ലഭിച്ച ഒരുനല്ല പടയാളിയായി മാറണം…

പെന്തകോസ്ത് നേതൃത്വം ആരാധനയാലയം തുറക്കണം എന്നു വാദിക്കുന്നതായി വായിക്കുവാനിടയായി..
ഇത്രമാത്രം നിർബന്ധവും ധൃതിയും എന്തിനുവേണ്ടി എന്നു മനസ്സിലാക്കുന്നില്ല.
എത്രെയും പെട്ടെന്ന് തുറക്കണം എന്നു ഞാനും ആഗ്രഹിക്കുന്നു. പക്ഷേ ധൃതി കാണിക്കുന്നില്ല.

അവർക്കു ദൈവത്തോടുള്ള ഭക്തിയുടെയും ഭയത്തിന്റെയും
കൂടുതലോ അതോ വിശ്വാസികളോടുള്ള സഹാനുഭൂതിയോ?…. അതോ വിശ്വാസികൾ നേരിട്ട് ഇപ്പോഴത്തെ അവസ്ഥയുടെ കാര്യഗൗരവം മനസ്സിലാക്കാതെ ഇങ്ങനെ ഒരു
ആവശ്യം ഉന്നയിച്ചോ???….
ഒന്നും വ്യക്തമാകുന്നില്ല.

ഇത്രമാത്രം ദൈവഭയവും ഭക്തിയും മറ്റും ഉണ്ടായിരുന്നു എങ്കിൽ ഈ ചെയ്തു കൂട്ടുന്നതൊക്കെ എന്നേ വിട്ടുകളഞ്ഞു എല്ലാവരും നേർ വഴിക്കു വന്നേനേ..
ഇതിന്റ പിന്നിലെ ചേതോവികാരം വലിയ ആത്മഭാരമോ അതോ ഭൗതീകഭാരമോ എന്നു നാം തിരിച്ചറിയുക.

സർക്കാരുകളുടേയും ആരോഗ്യ വകുപ്പിന്റെയും നിബന്ധനകൾക്ക് വിധേയമായി നിയന്ത്രിതമായ
ജനപങ്കാളിത്തത്തോടെയെങ്കിലും ആരാധന നടത്താനുള്ള അനുമതി നൽകണമെന്ന നിബന്ധനയും വായിച്ചു.

ഒരു കാര്യം ചോദിക്കട്ടെ……ഇന്നുവരെ ഉത്തവാദിത്വപെട്ടവർ വച്ചിട്ടുള്ള നിയമങ്ങളും നിബന്ധനകളും നിസാര കാരണങ്ങൾ പറഞ്ഞു ലംഘിച്ചു
പോകാൻ അല്ലേ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്….
കഴിഞ്ഞ 70 ദിവസത്തിൽ എത്ര
തവണ ഈ മാനദണ്ഡങ്ങൾ ലംഘിച്ച്
നാം വെളിയിൽ ഇറങ്ങി…..

അപ്പോൾ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കപെടും എന്നതിന് ആര് ഉറപ്പു തൽകും?. ആര് ചുമതല ഏറ്റെടുക്കും?.. അല്ല വിശ്വാസികൾ നിയമങ്ങളും നിബന്ധനകളും തെറ്റിച്ചാൽ ശിക്ഷ ആർക്കു കൊടുക്കണം?…

ഉദാ..100 അംഗങ്ങൾ ഉള്ള സഭയിൽ സർക്കാർ നിർദ്ദേശം അനുസരിച്ചു 20 പേർക്ക് പങ്കെടുക്കാം എന്ന അനുവാദം ലഭിച്ചാൽ.. ആർക്കൊക്കെ പങ്കെടുക്കാം എന്ന പട്ടിക എന്തടിസ്ഥാനത്തിൽ തീരുമാനിക്കാൻ കഴിയും?.. ആരെയെങ്കിലും തഴഞ്ഞാൽ അതു മൗലീകഅവകാശ ലംഘനം ആയി മാറില്ലേ എന്നതാണ് സംശയം…

നമ്മുടെ ദൈവത്തിന് കാഴ്ചക്കോ കേൾവിക്കോ കുറവ് വന്നിട്ടില്ല.
ആരാധനാലയത്തിൽ പോയി പ്രാർത്ഥിച്ചാൽ മാത്രമേ ദൈവം
പ്രാർഥന കേൾക്കൂ എന്നുണ്ടോ!!!!

നാം നിർബന്ധം പിടിച്ചു കാര്യങ്ങൾ നേടിയാൽ അതുകണ്ട് പലരും പല മേഖലകളിലും അവകാശവാദങ്ങൾ ഉന്നയിക്കാൻ സാധ്യത കൂടുതലാണ്. ഓരോരുത്തരും കാരണവും, സാഹചര്യവും നോക്കിയിരിക്കയാണ് അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുവാൻ.
അപ്പോൾ എല്ലാവരുടേയും ആവശ്യങ്ങളുടെ മുൻപിൽ സർക്കാരിന് വഴങ്ങേണ്ടി വരും എന്നതിന് സംശയം ഇല്ല. അതിനു നാമായി വഴിവച്ചു കൊടുക്കണോ???…

അതു മാനവരാശിയെ ഒരു വലിയ ആപത്തിലേക്ക് വലിച്ചിഴക്കും എന്നത് സത്യം തന്നെ. പിന്നേ ആരേയും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ സംജാതമാകും. കോവിഡ് അതിന്റ പതിന്മടങ്ങു ശക്തിയോടെ തനി സ്വരൂപം പുറത്തു കാണിക്കുകയും ചെയ്യും.

അങ്ങനെ സംഭവിച്ചാൽ പിന്നെ
ലോക ചരിത്രത്തിൽ നമ്മുടെ ഈ ധൃതി ഒരു കറുത്തസ്പോട്ട് ആയി മാറും എന്നതിനു സംശയം ഇല്ലാ ഇല്ല.

ഇന്നുവരെ നാം ഒരു വിധത്തിൽ ഇതിനോട് പോരാടി വിജയിച്ചു നിൽക്കുന്നത് നമ്മുടെ അനുസരണയും, സഹകരണവും കൊണ്ടു മാത്രമല്ലേ……

അതുകൊണ്ട് ഇത്ര ധൃതി വേണോ… വേവുവോളം ഇരുന്നില്ലേ എന്നാൽ ആറുവോളം വരെ ഒന്നു ക്ഷമയോട് ഇരുന്നു കൂടെ……

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.