ഓൺലൈൻ കൂട്ടായ്മകളിൽ ശ്രദ്ധേയമായി ഷാർജ അഗപ്പെ എ.ജി ചർച്ച്

ഷാർജ: കോവിഡ് -19 കാരണമുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈൻ കൂട്ടായ്മകൾ സാധാരണമായ സാഹചര്യത്തിൽ ശ്രദ്ധേയമായി മാറുകയാണ് ഷാർജ അഗപ്പെ എ.ജി ചർച്ചിൻ്റെ കൂട്ടായ്മ. പാസ്റ്റർ നിഷാന്ത് ജോർജ് നേതൃത്വം കൊടുക്കുന്ന കൂട്ടായ്മകൾ ആയിരങ്ങളാണ് ലോകത്തിൻ്റെ പല ഭാഗങ്ങളിലായി വീക്ഷിക്കുന്നത്. ആത്മനിറവിലുള്ള ആരാധന, ഈടുറ്റ പ്രഭാഷണങ്ങൾ അനേകർക്ക് അനുഗ്രഹമായി മാറുന്നു. ഉന്നത നിലവാരത്തിലുള്ള സാങ്കേതിക മികവും പ്രേക്ഷകർക്ക് അനുഗ്രഹമാകുന്നുണ്ട്. സഭയുടെ ഫേസ്ബുക്ക് പേജിലും, എം പി എഫ് ടി ഗ്രൂപ്പ്, ക്രൈസ്തവ എഴുത്തുപുര, രഹബോത് മീഡിയ തുടങ്ങിയ ഫേസ്ബുക് പേജുകളിൽ കാണാവുന്നതാണ്. എല്ലാ വെള്ളിയാഴ്ചയും രാത്രി 8 മണിക്കാണ് കൂട്ടായ്മ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply