ഒമാൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ യുവജന വിഭാഗമായ യൂത്ത് ഫെൽലോഷിപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ വി ബി എസ്സ് സമാപന ദിവസത്തിലേക്ക് കടന്നു. സൂം ആപ്ലിക്കേഷനിലൂടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നാനൂറിലധികം പേർ വി ബി എസ്സിൽ പങ്കെടുത്തു.
“മൈ സ്റ്റെപ്സ് ” എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ട്രാൻസ്ഫോർമേഴ്സ് ടീം വി ബി എസ്സ് നയിച്ചു. മെയ് 23 ന് ആരംഭിച്ച വി ബി എസ്സ് ഇന്ന് അവസാനിക്കും. ഇന്ത്യൻ സമയം വൈകിട്ട് 8 ന് സമാപന സമ്മേളനം നടത്തുന്നുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ് എന്നീ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സംഘാടകർ അറിയിച്ചു.
ട്രാൻസ്ഫോർമേഴ്സ് ടീമിന്റെ പ്രഗത്ഭരായ ടീമംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വി ബി എസ്സിന് നേതൃത്വം കൊടുത്തു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചും, വ്യത്യസ്തമായ ഗെയിംസ് സെഷനുകൾ, മ്യൂസിക്കൽ സെഷനുകൾ എന്നിവ ഉൾപ്പെടുത്തിയും വി ബി എസ്സ് ആകർഷകമാക്കി.