ചെറു ചിന്ത : സകലത്തിനും ലാക്കും കാരണഭൂതനുമായവൻ | ദീന ജെയിംസ്, ആഗ്ര

സർവ്വചരാചരങ്ങളുടെയും സകലസൃഷ്ടിയുടെയും ഉടയവനും കാരണവുമായാവൻ!!!സകലവും അവൻ മുഖാന്തിരം ഉളവായി. അവനെകൂടാതെ ഉളവായത് ഒന്നുമില്ല. നമുക്ക് മുൻപ് ഉണ്ടായിരുന്നതും ഇന്നുനാം കാണുന്നതും ഇനി വരാനിരിക്കുന്നതും… സകലത്തിനും കാരണമായവൻ ഒരുവൻ മാത്രം. സർവ്വശക്തനായ ദൈവം!!
അവന്റെ സൃഷ്ടികളിൽ പരമപ്രധാനമായ ഒന്നാണ് മനുഷ്യൻ.സകലസൃഷ്ടിയുടെയും അവസാനം, ആറാം ദിവസം തന്റെ സ്വരൂപത്തിലും സാദൃശത്തിലും മനുഷ്യസൃഷ്ടി നടത്തിയ ദൈവം അവന്റ ഏകാന്തത മാറ്റുവാൻ തക്കതുണയേയും കൊടുത്തു. സുന്ദരമായ തോട്ടത്തിൽ നന്മകൾ അനുഭവിച്ചുകഴിഞ്ഞിരുന്നമനുഷ്യൻ പ്രലോഭനങ്ങളിൽ വീണ് ദൈവത്തിൽ നിന്നകന്നു. പാപം ഭൂമിയിൽ ആരംഭിച്ചു. ദൈവവചനം പറയുന്നു : അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. എന്നാൽ പാപത്തിനധീനനായ മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കുവാനും അവൻ കാരണമായി തീർന്നു !!!പാപം പെരുകിയേടത്തു കൃപ അത്യന്തം വർധിച്ചു (റോമർ5:20)മാനവരാശിയുടെ പാപപരിഹാരത്തിനായി സ്വർഗ്ഗമഹിമകൾ വെടിഞ്ഞു, ദാസരൂപമെടുത്തു മനുഷ്യസാദൃശ്യത്തിലായി ക്രൂശുമരണം വരെ അനുഭവിച്ചു മനുഷ്യവർഗത്തെവീണ്ടെടുത്തു. തന്നിൽ വിശ്വസിക്കുന്നവർക്ക് ദൈവമക്കൾ എന്ന പദവി നൽകുവാനും കാരണമായി. വീണ്ടെടുപ്പ് പ്രാപിച്ച നാം അവന്റെ കാൽചുവടുകളെ പിന്തുടരുവാൻ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു. ഇന്ന് ഈ മായാലോകത്തിൽ വീണ്ടും മനുഷ്യൻ ദൈവത്തിൽ നിന്നകലുന്ന പരിതാപകരമായ ഒരവസ്ഥയിൽ വന്നെത്തിയിരിക്കുന്നു. ആദിമമനുഷ്യൻ പ്രലോഭനങ്ങളിൽ കുടുങ്ങി തെറ്റിൽഅകപെട്ടതുപോലെ ലോകത്തിലെ മായയാകുന്ന പലതും നമ്മെ ദൈവത്തിൽ നിന്നകറ്റികൊണ്ടിരിക്കുന്നു.
നമുക്ക് വേണ്ടി, നമ്മുടെ പാപങ്ങൾക്ക് വേണ്ടി സ്വന്തപ്രാണനെ വച്ചുകൊടുത്തു നമ്മെ മക്കളും അവകാശികളും ആക്കിതീർത്ത ആ സ്നേഹം നാം വിസ്മരിച്ചു പോകരുത്. ദൈവത്തിൽ നിന്നകന്ന് പോയ മനുഷ്യനെ ദൈവം ശിക്ഷാവിധിയിൽ കൂടി കടത്തിവിട്ടു. നോഹയുടെ കാലഘട്ടം, യോനാപ്രവാചകൻ ഇവരൊക്കെ ഉത്തമഉദാഹരണങ്ങൾ ആണ്. ശിക്ഷകൾ നമ്മുടെ നാശത്തിനല്ല, അവനോ നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിനു നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നു (എബ്രായർ 12:10)അവന്റെ വിശുദ്ധി പ്രാപിച്ചു തനിക്കായി കാത്തു നിൽക്കുന്ന തന്റെ സഭയാം മണവാട്ടിയെ ചേർക്കുവാൻ അവൻ വീണ്ടും വരാറായി. നശ്വരമായ ലോകത്തിൽ മുഴുകി വലഞ്ഞുപോകാതെ വിശുദ്ധിയോടെ ഒരുങ്ങിനിൽക്കാം മണവാളനെ എതിരേൽപ്പാ ൻ. നമ്മുടെ രക്ഷയ്ക്ക്, അനുഗ്രഹത്തിന് കാരണഭൂതനായവനെ നാം കണ്ടിടാറായി !!വരുവാനുള്ളവൻ വരും നിശ്ചയം, താമസിക്കുകയുമില്ല.

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.