കുവൈറ്റ് യു .പി.എഫ്.കെ Zoom മീറ്റിംഗ് നാളെ
കുവൈറ്റ്: യു .പി.എഫ്.കെയുടെ ആഭിമുഖ്യത്തിൽ ‘സൂം മീറ്റിംഗ്’ മെയ് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് (കുവൈറ്റ് സമയം) നടത്തപ്പെടുന്നു. പാസ്റ്റർ രാജു മേത്ര ദൈവവചനം സംസാരിക്കുകയും, ഡോ.ബ്ലസ്സൻ മേമനയുടെ ആത്മീയ ഗീതങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ആയിരം പേർക്ക് സൂമിലൂടെ ഒരുമിച്ചു വരാമെന്ന് ഭാരവാഹികൾ അറിയിച്ചു.
അഹമ്മദി സെൻ്റ് പോൾസ് എൻ.ഇ.സി കെ. യിൽ ഉൾപ്പെട്ട സഭാ ശുശ്രൂഷകൻമാർ വിശ്വാസികൾ ഒരുമിച്ച് കൂടുകയും, മധ്യസ്ഥ പ്രാർത്ഥന, സാക്ഷ്യങ്ങൾ, പ്രത്യേക അവസരങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.