ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ചെയിൻപ്രയർ

ആഗോള വ്യാപകമായി മനുഷ്യ മനസാക്ഷിയെ ഭീതിപ്പെടുത്തി വ്യാപിച്ച കോവിഡ് 19 എന്ന മഹാവിപത്തിനു എതിരെ ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ആഭിമുഖ്യത്തിൽ മാർച്ച് മാസം 26ന് രാവിലെ 10 മണിക്ക് സഭയുടെ സൗത്ത് ഇന്ത്യ കോഡിനേറ്റർ ബിജോയ് വി.പി പ്രാർത്ഥിച്ച് ആരംഭിച്ച ചെയിൻ പ്രയർ മെയ് 3-തീയതി വരെ 39 ദിവസങ്ങളായി 936 മണിക്കൂർ നീണ്ടു നിന്ന പ്രാർത്ഥനക്ക് സഭയുടെ സ്റ്റേറ്റ് പ്രസിഡൻ്റ് റവ.ഡോ.മാത്യു തോമസ് സമാപനപ്രാർത്ഥനയോടെ ചെയിൻ പ്രയറിന് സമാപനമാകും.

ഈ ചെയിൻ പ്രയർ നടക്കുമ്പോൾ തന്നെ 10 ദിവസക്കാലം ONE DAY CHALLENGE പ്രോഗ്രാം നടത്തുകയും, വിജയികളെ സഭയുടെ സ്റ്റേറ്റ് പ്രസിഡൻ്റ് പ്രഖ്യാപിക്കുകയും ചെയ്തു.
വിജയികൾക്കുള്ള സമ്മാനദാനം പൊതുയോഗം നടക്കുന്ന സമയത്ത് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading