ലേഖനം: ആത്മീയ സന്തോഷം പ്രാപിക്കുക | സനു ഫിലിപ്പ്

ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയുടെ ഭയപ്പാടിലാണല്ലോ.
ഒരു വല്ലാത്ത കാലഘട്ടത്തിലൂടെ നമ്മളേവരും കടന്നുപോകുന്നു.
ഈ അടുത്തിടയ്ക്ക് ഒരു പ്രിയ കർത്താവിന്റെ ദാസൻ പറഞ്ഞ ഒരു കഥ മനസ്സിലേക്ക് ഓടിവന്നു.

ഒരു രാജ്യത്ത് അവിടുത്തെ പട്ടണത്തിന്റെ സുരക്ഷയ്ക്കായി ഒരു ഫയർ സ്റ്റേഷൻ തുടങ്ങുകയുണ്ടായി, അവിടുത്തെ ഗവൺമെന്റ് ആ ഫയർ സ്റ്റേഷനിലേക്ക് ഒരു ഫയർ എഞ്ചിനും അതു പ്രവർത്തിപ്പിക്കാൻ ഒരു ഉദ്യോഗസ്ഥനെയും നിയമിച്ചാക്കി.
ഉദ്യോഗസ്ഥന്റെ ദിനം പ്രതിയുള്ള ജോലി ഫയർ എഞ്ചിൻ സ്റ്റാർട് ചെയ്യുക, ഉപയോഗക്ഷമമാണെന്ന് ഉറപ്പു വരുത്തുക, അറ്റകുറ്റ പണികൾ ചെയ്യുക, നഗരത്തിൽ എവിടെയെങ്കിലും അപകടം ഉണ്ടായാൽ എത്രയും പെട്ടെന്ന് അവിടെയെത്തി സുരക്ഷാ കാര്യങ്ങൾ ചെയ്യുക എന്നതായിരുന്നു.
എന്നാൽ പട്ടണത്തിൽ പറയത്തക്ക പ്രശ്നങ്ങളോ കെടുതികളോ ഒന്നും തന്നെ ഉണ്ടായില്ല. ഒരു ദിവസം ഈ ഉദ്ദ്യോഗസ്ഥൻ ജോലിക്ക് വരാൻ അൽപ്പം വൈകി പോയി. അതുകൊണ്ട് വാഹനത്തിന്റെ കാര്യക്ഷമത ഒന്നും പരിശോധിക്കാൻ കഴിഞ്ഞില്ല. എന്നാൽ അതേ ദിവസം യാതൊരു ഫോൺ വിളികളും വന്നില്ല. അപ്പോൾ ഉദ്യോഗസ്ഥൻ കരുതി. പ്രത്യേകിച്ച് വിളികൾ ഒന്നും വരുന്നില്ല. എന്നാൽ നാളെയും തൽക്കാലം ഒന്നും ചെയ്യേണ്ട അങ്ങനെ പതിയെ ഉദ്ദ്യോഗസ്ഥൻ ഫയർ എൻജിൻ സ്റ്റാർട്ട് ചെയ്യാതായി . എല്ലാം ദിവസവും അദ്ദേഹം ജോലിയ്ക്കെത്തും. ഫോൺ വിളികൾ ഒന്നും ഉണ്ടാകില്ല , മടങ്ങി പോകും.

അങ്ങനെയിരിക്കെ ഒരു ദിനം നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഒരു തീപിടുത്തം ഉണ്ടായി. ജനമെല്ലാം ഭീതിയിലായി . ആരോ പെട്ടെന്ന് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു. വിളി വന്ന മാത്രയിൽ ഉദ്ദ്യോഗസ്ഥൻ തന്റെ സുരക്ഷാ ഉപകരണങ്ങളുമായി ഫയർ എൻജിന്റെ അടുത്തേക്ക് കുതിച്ചു. അദ്ദേഹം വളരെ വേഗത്തിൽ വാഹനം സ്റ്റാർട്ട് ചെയ്യുവാൻ തുടങ്ങി . നിർഭാഗ്യം എന്നു പറയട്ടെ, നാളുകളായി സ്റ്റാർട്ട് ചെയ്യാത്തതു കൊണ്ട് വാഹനത്തിന്റെ ബാറ്ററി നിലച്ചു. ഉപയോഗക്ഷമത പരിശോധിക്കാത്തതു കൊണ്ട് രണ്ട് ടയറുകളും നശിച്ചു പോയി. ഉദ്യോഗസ്ഥന് തന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കി.
ആ നഗരം മുഴുവൻ ആ ഒരു തീപിടുത്തത്തിൽ വെന്തു പോയി.

പ്രിയ ദൈവ മക്കളേ , നമ്മുടെ ക്രിസ്തീയ ജീവിതവും ഇപ്രകാരം ആയി തീരാതിരിക്കട്ടെ. ഈ ലോക്ക് ഡൗൺ കാലയളവിൽ നമ്മുടെ കൂടിവരവുകളും കൂട്ടായ്മകളും നടത്തുവാൻ കഴിവുള്ളതല്ല. എങ്കിൽ തന്നെയും നമ്മുടെ വിളി ഇന്നതെന്ന് തിരിച്ചറിഞ്ഞ് അനുദിനം ആത്മീയമായി പുതുക്കം പ്രാപിക്കുവാൻ നമുക്ക് കഴിയട്ടെ . നമ്മുടെ കൂട്ടു സഹോദരൻമാർക്കും ദൈവദാസന്മാർക്കും വേണ്ടി ഇടുവിൽ നിന്നു പ്രാർത്ഥിപ്പാനും മറ്റുള്ളവർക്ക് ആത്മീയ ധൈര്യം പകരുവാനും ഈ ഒരു മഹാമാരിയെ പ്രാർത്ഥനയോടെ ചെറുത്തു നിൽപ്പാനും നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ.

കർത്താവിന്റെ വരവ് ഏതു നേരത്തെന്ന് അറിയായ്ക കൊണ്ട് യെശയ്യാ പ്രവാചകൻ പറയുന്നത് പോലെ , “എങ്കിൽ യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും. അവർ കഴുകന്മാരെ പോലെ ചിറകടിച്ച് കയറും. അവർ തളർന്നു പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും”. യെശയ്യാവ് 40:30, 31.നമുക്ക് ശക്തിപ്പെടാൻ കഴിയട്ടെ.

സനു ഫിലിപ്പ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply