ലേഖനം: ലംഘിച്ചു കൂടാത്ത അതിരുകൾ | ബ്ലെസ്സൺ വി ജോൺ

പരിധിയെ കുറിക്കുവാൻ അതിരു ഉപയോഗിക്കുന്നു. പരിധി മറ്റൊരു വിധത്തിൽ പറഞ്ഞാൽ സുരക്ഷയുടേതുമാണ് .
പരിധിക്കുപുറത്തു എന്ന് പറയുമ്പോൾ, അന്യായമായതു , അപകടമായതു ആവശ്യമില്ലാത്തതു തുടങ്ങിയ നെഗറ്റീവ് ചിന്തകളിലേക്ക് ഊന്നുന്നു.

വചനത്തിലും ഇപ്രകാരം
പ്രതിപാദിച്ചിരിക്കുന്നു
☆സദൃശ്യവാക്യങ്ങൾ
8:23 ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
☆8:24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.
☆8:25 പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.
☆8:26 അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
☆8:27 അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
☆8:28 അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും
☆8:29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

സൃഷ്ടിയുടെ ആരംഭത്തിൽ സർവ്വ ശക്തനായ ദൈവം സർവ്വ സൃഷ്ടിക്കും ലംഘിച്ചു കൂടാത്ത ഒരു അതിരു വയ്ചിരിക്കുന്നു എന്ന് വിവിധ വേദ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മനുഷ്യനും ഈ ചിന്തകൾക്ക് അധീനനല്ല എന്നത് ഇസ്രയേലിന്റെ തിരഞ്ഞെടുപ്പിലൂടെയും, അവരുടെ ആത്മീകവും ഭൗതീകവുമായ എല്ലാ വിധ കാര്യങ്ങളിലും ദൈവം അവർക്കു നൽകിയിട്ടുള്ള കല്പനകളിലും, അരുളപ്പാടുകളിലും വെളിവാകുന്നു.

അങ്ങനെയെങ്കിൽ പറയേണ്ടിയിരിക്കുന്നു
അതിരുവിട്ടുള്ള കളികൾ മനുഷ്യന് മേൽ വാളായി തൂങ്ങിയിരിക്കുന്നു.

☆യാക്കോബ് 1:13 പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.

☆യാക്കോബ് 1:14 ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.

അതിരുകൾ ദൈവം വച്ചിരിക്കുന്നു.
ശുദ്ധമായതും, അശുദ്ധമായതും നന്മയായതും ,തിന്മയായുതുമായ സകലത്തിനും.

അതിരുകളെ പരാമർശിക്കുമ്പോൾ ദൈവവചനം നമ്മെ വിരൽ ചൂണ്ടി ഓർമിപ്പിക്കുന്നത് സമുദ്രത്തെയാകുന്നു.

☆യിരമ്യാവു 5:22 നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല.

“ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു”

എത്രകണ്ട് നാം അവന്റെ വാക്കുകൾക്കു
(വചനത്തിനു)വിലകൊടുക്കുന്നു എന്ന്
വിലയിരുത്തേണ്ടിയിരിക്കുന്നു.

അതിരുകൾക്കുള്ളിൽ നാം സുരക്ഷിതരാണ് .
പിശാച് ദൈവസന്നിധിയിൽ നിന്ന് ഇയ്യോബിനെ പ്രതി ചോദിക്കുന്നു .

☆ഇയ്യോബ് 1:10 നീ അവന്നും അവന്റെ വീടിനും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.

നാം ആയിരിക്കുന്ന അതിരിൽ നമ്മുക്കൊരു കരുതൽ ഉണ്ട് .
അത് പൊളിക്കുവാൻ തമ്പുരാൻ അനുവാദം കൊടുത്തെങ്കിൽ മാത്രമേ സാധ്യമാവുകയുള്ളു .
അതിരുകൾ ബലപ്പെടുത്തുന്നത്
ആകട്ടെ നമ്മുടെ ചിന്തകൾ
അതിനെ മറികടക്കുന്ന ചിന്തകൾക്ക്
വിരാമമിടാം .അവിടെയല്ലോ അവൻ നമ്മുക്കൊരുക്കുന്ന സമാധാനം.

ബ്ലെസ്സൺ വി ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply