ദി പെന്തെക്കൊസ്ത് മിഷൻ യു.എസ് രാജ്യാന്തര കണ്‍വൻഷൻ മാറ്റിവെച്ചു

ന്യൂ ജേഴ്‌സി/(യു.എസ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ രാജ്യാന്തര കൺവൻഷനുകളിൽ ഒന്നായ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് യു.എസ് രാജ്യാന്തര കണ്‍വന്‍ഷന്‍ മാറ്റിവെച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 ജൂലൈ 8 മുതല്‍ 12 വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിൽ നടക്കാനിരുന്ന കൺവൻഷനാണ് മാറ്റിവെച്ചത്.
അടുത്ത വർഷത്തെ രാജ്യാന്തര കൺവൻഷൻ ജൂലൈ 7 മുതൽ 11 വരെ ക്രമീകരിച്ചതായി അമേരിക്കൻ എെക്യനാടുകളിലെ സഭയുടെ ചുമതല വഹിക്കുന്ന സെന്റർ പാസ്റ്റർ ഗ്രെഗ് വിൽ‌സൺ അറിയിച്ചു.

post watermark60x60

ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് രാജ്യാന്തര കണ്‍വന്‍ഷനിൽ ന്യൂവാര്‍ക്ക്, അറ്റ്ലാന്റ, ബ്രൂക്ലിന്‍, ചിക്കാഗോ, കൊളംബസ്, ഡാളസ്, ഹ്യൂസ്റ്റൺ, ഒർലാൻഡോ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ഒക്ലഹോമ സിറ്റി, ഫിലദെല്‍ഫിയ, വാഷിങ്ടൺ ഡി.സി, തുടങ്ങിയ യു.എസ്സിലെ ഇരുപത്തഞ്ചോളം പ്രാദേശിക സഭകളും ടൊറോന്റോ, കാൽഗറി, എഡ്മൺറ്റോൺ, മോണ്‍ട്രിയാല്‍, ഒാട്ടാവ, വാൻകുവർ തുടങ്ങിയ കാനഡയിലെ പത്തോളം പ്രാദേശിക സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

-ADVERTISEMENT-

You might also like