ഇന്നത്തെ ചിന്ത : നടുക്കടലിലും പ്രാർത്ഥന കേൾക്കുന്ന ദൈവമുണ്ട് |ജെ.പി വെണ്ണിക്കുളം

ഗലീലക്കടലിൽ ശിഷ്യന്മാരുടെ നിലവിളി കേട്ട കർത്താവ് മെഡിറ്ററേനിയൻ കടലിൽ പൗലോസിനെയും കൂട്ടരെയും വിടുവിച്ചു. ദൈവവഴികളിൽ സഞ്ചരിക്കുന്നവന് പ്രതിബന്ധമുണ്ട്. തീയും സിംഹക്കുഴിയും കൊടുങ്കാറ്റും ഒക്കെ ഭക്തന്മാർ നേരിട്ടിട്ടുണ്ട്. എന്നാൽ സർവാശ്വാസത്തിന്റെയും ഉടയവനായ ദൈവം അവരെ കൈവിട്ടിട്ടില്ല. പ്രിയരെ, കർത്താവ് തരുന്ന പാനപാത്രത്തിൽ കൈപ്പുണ്ടായെന്നു വരാം, എന്നാൽ അതിൽ വിഷമുണ്ടായിരിക്കില്ല. ആപൽഘട്ടത്തിൽ ബലപ്പെടുന്നവനാണ് യഥാർത്ഥ ഭക്തൻ. കർത്താവിങ്കലേക്കു നോക്കി യാത്രചെയ്യുന്നവർക്കു ഒരിക്കലും ലജ്ജിക്കേണ്ടി വരില്ല.

ധ്യാനം: അപ്പോസ്തല പ്രവർത്തികൾ 28

ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading