ഇന്നത്തെ ചിന്ത : കള്ളന്മാർ ദുഷിച്ചു പിന്നെ ഏറ്റുപറഞ്ഞു | ജെ.പി വെണ്ണിക്കുളം
ക്രൂശിൽ കിടക്കുന്ന യേശുവിനു ഇരുവശത്തുമായി ഓരോ കള്ളന്മാർ കിടക്കുന്നു. രണ്ടു പേരും അവനെ ദുഷിച്ചു സംസാരിച്ചു എങ്കിലും ഒരാൾക്ക് മാനസാന്തരമുണ്ടായതായി നാം വായിക്കുന്നല്ലോ. അവർ പറയുകയാണ്, ഞങ്ങൾ ന്യായമായ ശിക്ഷ അനുഭവിക്കുന്നു, നീയോ അരുതാത്തത് ഒന്നും ചെയ്തിട്ടില്ല. താൻ ജീവിച്ച രാജ്യത്തെക്കാൾ നല്ലൊരു രാജ്യം യേശു സ്ഥാപിക്കാൻ പോകുന്നു എന്നൊരു തിരിച്ചറിവ് അവരിൽ ഒരുവന് ഉണ്ടായി. തങ്ങൾക്കു മദ്ധ്യേ കിടക്കുന്നത് തന്റെ രക്ഷകനാണെന്ന തിരിച്ചറിവു അവൻ പ്രാപിച്ചു. മരിച്ചവരെ ഉയർപ്പിക്കുന്നവനിൽ പലർക്കും വിശ്വസിക്കാൻ കഴിയാതിരുന്നപ്പോൾ മരിക്കാൻ തുടങ്ങുന്നവനിൽ അവൻ വിശ്വസിച്ചു. പ്രിയരെ, ജീവിച്ചിരിക്കുമ്പോൾ തന്നെ കുറവുകളെ കണ്ടുണരാം. ക്രൂശിന്റെ ചുവട്ടിൽ പരിഹാരമില്ലാത്ത എന്ത് പാപമാണുള്ളത്?
ധ്യാനം: ലൂക്കോസ് 23
ജെ.പി വെണ്ണിക്കുളം