യുവമനസുകളിൽ ആവേശമായ് ഗാലക്സി ചിൽഡ്രൻസ് ക്ലബിന്റെ DYNO2020
തിരുവല്ല: ഈ ലോക്ക്ഡൗൺ കാലത്ത് യുവമനസുകളെ ദൈവവചനത്തിൽ ഉറപ്പിക്കുക എന്ന ലക്ഷ്യവുമായി ഗ്യാലക്സി ചിൽഡ്രൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന DYNO2020 ഓൺലൈൻ മത്സരങ്ങൾ, മത്സരങ്ങളിലെ പുതുമകൊണ്ടും കുട്ടികളുടെയും മാതാപിതാക്കളുടെയും പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധയാകർഷിക്കപ്പെട്ടു. മാർച്ച് 30 മുതൽ ഏപ്രിൽ 8 വരെയുള്ള ദിവസങ്ങളിൽ ബൈബിൾ ക്വിസ്, ജനറൽ ക്വിസ്, മ്യൂസിക് കോൺടസ്റ്റ്, ഫോട്ടോഗ്രഫി, വീഡിയോ മേക്കിങ്, ചിത്രരചന, റാപ്പിഡ് ബൈബിൾ ക്വിസ് തുടങ്ങി നിരവധി മത്സരങ്ങൾ ദൈവവചന ആശയങ്ങളെ ആധാരമാക്കി നടത്തപ്പെട്ടു.
ഏകദേശം അറുപത്തിൽപരം കുട്ടികളും മാതാപിതാക്കാളും മത്സരങ്ങളിൽ പങ്കെടുത്തു. ആരാധനകൾക്കോ മറ്റു വചന പഠനങ്ങൾക്കോ കഴിയാത്ത ഈ സാഹചര്യത്തിൽ ഇത്തരം മത്സരങ്ങൾ ആത്മിയ ഉണർവിനു ഗുണകരമാണ് എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. മത്സര വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ ക്ലബ് ഗെറ്റ്ടുഗെതറിൽ സമ്മാനിക്കും എന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.