ലേഖനം: നാം ഈ കാലഘട്ടത്തോടുള്ള ദൈവ ശബ്ദം തിരിച്ചറിയുന്നവരോ ? | അലക്‌സ് പൊൻവേലിൽ
ദൈവശബ്ദം ഏതു കാലഘട്ടത്തിലും സുവ്യക്തമായി ഭൂ മണ്ഡലത്തിൽ മുഴങ്ങാറുണ്ട് സൃഷ്ടി യോടുളള ബന്ധത്തിൽ പാഴും, ശൂന്യവും, ഇരുളുമായിരുന്ന ഭൂമിയിൽ വെളിച്ചം പ്രകാശിക്കണം എന്ന് കൽപ്പിച്ച ദൈവ ശബ്ദം, ഏതുകാലഘട്ടത്തിലും ഇരുളിലിരിക്കുന്നവരെ, പ്രദീപ്ത മാക്കുവാനായി ഒരു ചെറിയ ശേഷിപ്പിനേ തനിക്കായി വേർതിരിക്കുന്നു എന്നത് നമ്മുടെ മുമ്പിലുള്ള ചരിത്രം.
കാലസമ്പൂർണ്ണതയിൽ യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.പാഴും ശൂന്യവും ആയ ഭൂമിയേ കണ്ട് മുഴങ്ങുന്ന അതേ ശബ്ദം പാപത്താൽ ഇരുണ്ടുപോയ മനുഷ്യ ഹൃദയത്തേ നോക്കിയും പറയുന്നു ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു, (ഉൽപത്തി 1:3,,2 കോരിന്ത്യർ 4 : 6,)
ഈ ദൈവശബ്ദം തിരിച്ചറിയുന്നതിന്,
പൊതുവേ ജനത്തിനു താൽപര്യകുറവാണ് നീതി പ്രസംഗി യായ നോഹയുടേയും, ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിന്റെ തലമുറയിലേ ജനങ്ങൾക്കും ഇതൊക്കെ കളിയായേ തോന്നു.
ദൈവം പണ്ടുമുതലേ ഭാഗം ഭാഗമായും വിവിധമായും സംസാരിച്ചു തുടങ്ങുന്ന ചരിത്ര വുമായാണ് എമ്പ്രായ ലേഖനം ആരംഭിക്കുന്നത്, ഈ അന്ത്യകാലത്തു സകലത്തിനും അവകാശിയും,ദൈവതേജസ്സിന്റെ പ്രഭയും, സകലത്തേയും തന്റെ ശക്തി യുള്ള വചനത്താൽ വഹിക്കുന്ന പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു.എന്താണ് പുത്രൻ അരുളിച്ചെയ്തത് , പുത്രൻ തംമ്പുരാന് ഒരു പ്രത്യേകതയുണ്ട് ചെയ്യുന്നതേ പറയൂ ,ഇന്ന് നാം കാണുന്നത് പോലെ അല്ല മോഹന സുന്ദര വാഗ്ദാനങ്ങൾ ആണ് എവിടെയും പലതും പാലിക്കപെടാറില്ല എന്നുമാത്രം.
എന്നാൽ യേശു ക്രിസ്തു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും എന്നാണ് (അ പ്രവൃത്തി 1 : 1)അവൻ ചെയ്തത് മാത്രമേ ഉപദേശിച്ചുള്ളൂ, എന്തായിരുന്നു അവനു ചെയ്തു തീർക്കേണ്ടുന്ന ദൗത്യം പാപങ്ങൾക്ക് പരിഹാരം വരുത്തുക എന്ന ഏക ദൗത്യം ക്രിസ്തു ഇതു പറഞ്ഞു തുടങ്ങുമ്പോൾ 600 ൽ അധികം വർഷങ്ങൾക്ക് മുൻപ് ആത്മ പ്രേരിതനായി യെശയ്യാ പ്രവാചകൻ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചാണ് നസ്രേത്തിൽ തന്റെ ദൗത്യ പ്രഖ്യാപനം ആരംഭിക്കുന്നത് ദരിദ്രരോട് സുവിശേഷം, ബന്ധിതർക്കു വിടുതൽ , കുരുടർക്ക് കാഴ്ച, പീഡിതർക്ക് വിടുതൽ .അതിനായ് അവൻ ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു, ഉപദേശിച്ചു, കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു അതുകൊണ്ട്മാനസാന്തരപ്പെടുവീൻ എന്ന് ആഹ്വാനം നൽകി. ശിഷ്യന്മാരേ കുടെക്കൂട്ടി ഒരുക്കി എടുത്തു ,ദൗത്യം മരമേൽപ്പിച്ചു അധികാരത്തോടെ പറഞ്ഞയച്ചു. ഇന്നിപ്പോൾ വർഷം രണ്ടായിരം പിന്നിടുന്നു. നസ്രായന്റെ മാർഗം നശിച്ചു പോകേയുള്ളു എന്ന് പരീശ പ്രമാണികളും ,സീസറും ,നീറോയും ഡൊമിഷ്യനും ഒക്കെ ചിന്തിച്ചു, പക്ഷെ പാതാളഗോപുരങ്ങളുടെ ഒരു ആലോചനക്കും തടുത്തു നിറുത്തുവാൻ കഴിഞ്ഞില്ല നസ്രായന്റെ മാർഗത്തെ, ഇന്നും ജൈത്രയാത്ര തുടരുന്നു.
പക്ഷേ നാം മനസ്സിലാക്കേണ്ട ഒരു വലിയ യാഥാർത്ഥ്യം, ലോകത്തിലേ ഒരു പൈതൃകങ്ങൾക്കും,സംസ്കാരത്തിനും അടുത്തു പോലും വരുവാൻ കഴിയാത്ത ധാർമ്മിക മൂല്യങ്ങൾ ബൈബിൾ വ്യക്തമാക്കി ഇരിക്കെ നാം ആ നിലവാരങ്ങൾ വിട്ടുകളഞ്ഞില്ലെ, ദൈവം ഏറെ വെറുക്കുന്ന പാപങ്ങൾ നീയമമാക്കുവാൻ മത്സരിച്ചില്ലെ ,അപ്പോഴൊക്കെ ദൈവപ്രമാണത്തിന്റെ ശബ്ദം കേൾക്കാതെ നമ്മുടെ ചെവികൾ ബധിരമായില്ലെ.
നാം എപ്പോഴും ഇഷ്ടപ്പെട്ടത് ലോകം പറയുന്നത് കേൾക്കാൻ ആണ് ഒരു പക്ഷേ അത് ദൈവം വെറുക്കുന്നതാണെങ്കിൽ കൂടെ. ഇനിയും വൈകികൂടാ ഏറെ ലഭിച്ചവനോട് ഏറെ ദൈവം ചോദിക്കും.അത് രാഷ്ട്രം ആണെങ്കിലും സഭയാണെങ്കിലും, വ്യക്തി ആണെങ്കിലും.ദൈവ പുരുഷനായ മോശ തന്റെ മരണത്തിന് തൊട്ടു മുമ്പ് ഇസ്രായേൽ മക്കളെ അനുഗ്രഹിച്ച് പറയുന്നത് ,യഹോവ സീനായിൽനിന്നു വന്നു അവർക്കു വേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു. പഴയ നീയമ ഇസ്രായേലാകട്ടെ ,പുതിയ നിയമ ഇസ്രയേൽ ആകട്ടെ നമ്മേ ഈ ദൈവത്തിന്റെ സ്വന്തം ആക്കുന്നത് ഈ പ്രമാണം ആണ് അതു വിഭാവനം ചെയ്യുന്ന ജിവിത നിലവാരം ആണ് അതിനായ് നമുക്കൊരുങ്ങാം.ഈ കാലഘട്ടത്തിലും
എന്റെ സ്നേഹിതൻ കഴിഞ്ഞ ദിവസം തനിക്ക് അനുഭവമായ ഒരു കാര്യം എന്നോട് പറഞ്ഞത് ഓർക്കുന്നു ജീവിതത്തിൽ കഴിഞ്ഞ കാലം ഇത്രയും ദൈവീക വിഷയത്തിൽ ഒരു താൽപര്യവും കാണിക്കാത്ത ഒരു വ്യക്തി പുരോഹിതരെ ബോധ്യപെടുത്തുവാനായി മാത്രം ദേവാലയത്തിൽ പ്രവേശിച്ചിരുന്ന താൻ ഈ കഴിഞ്ഞ ദിവസം ആനുകാലിക സംഭവങ്ങളെ പറ്റി സംസാരിക്കവേ ദൈവവചനത്തിൽ ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞിരിക്കുന്നു എന്ന് അറിയച്ചപ്പോൾ ഏറെ ആകാക്ഷയോടെ, ക്ഷമയോടെ ദൈവചനത്തിൽ എവിടെ എന്ന് അന്വേഷിക്കുവാൻ ഇടയായി എന്ന് .അതേ പ്രവാചകൻ പറഞ്ഞ സമയം സമാഗതമായി എന്റെ ജനമായ യിസ്രായേലിനു പഴുപ്പ് വന്നിരിക്കുന്നു മന്ദിരത്തിലേ ഗീതങ്ങൾ മുറവിളി ആകും, ശവം അനവധി എല്ലായിടത്തും അവയെ എറിഞ്ഞു കളയും, ഉത്സവങ്ങൾ ദുഖമായും, ഗീതങ്ങൾ വിലാപമായും മാറിയില്ലേ, തുടർന്ന് പ്രവാചകൻ കർത്താവിന്റെ അരുളപ്പാട് അരുളിച്ചെയ്യുന്നു “അതെ അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല യഹോവയുടെ വചനങ്ങളേ കേൾക്കേണ്ടതിനുള്ള വിശപ്പിനു സമയം ആയി”,(ആമോസ് : 8) നമ്മോട് ഇടപെടുന്ന ദൈവശബ്ദത്തിനായ് കാതോർക്കാം.ഇനിയും വൈകികൂടാ.
അലക്‌സ് പൊൻവേലിൽ