ചെറു ചിന്ത: കൊറോണ വൈറസ്; ഒരു കുത്തികുറിക്കൽ | അമല്‍ മാത്യു

ലോകമാകമാനം കൊറോണ വൈറസ് ഭീതിയിൽ ആയിരിക്കുകയാണ്. ആദ്യം സ്ഥിതീകരിച്ച ചൈനയെക്കാൾ ഇപ്പോൾ ഇറ്റലിയിൽ വ്യാപിക്കുകയാണ്. ഭീതി വേണ്ട, ജാഗ്രത മതി എന്ന് പറയുമ്പോൾ ഓർക്കുക ജാഗ്രത അത്രമാത്രം അത്യന്താപേക്ഷിതമാണ്. അനുദിനം നമ്മുടെ കൊച്ചു കേരളത്തിൽ ഉൾപ്പെടെ വർധിച്ചുകൊണ്ടിരിക്കുകയാണ് കോവിഡ്-19 എന്ന് നാമകരണം ചെയ്തിരിക്കുന്ന കൊറോണ വൈറസ്.

ഇന്നും 12 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ദിനംപ്രതി കേസുകൾ കൂടി വരുന്നു. വൈറസിന്റെ ആധിക്യം അത്രമാത്രം വലുതാണ്, അതിന്റെ ഉദാഹരണമാണ് കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി മുഴുവൻ പരീക്ഷകളും (എസ്എസ്എൽസി, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ) മാറ്റി വെക്കുവാനിടയായത്. അപ്പോൾ തന്നെ മനസ്സിലാകും കൊറോണയുടെ ഗൗരവം എത്രമാത്രമാണെന്ന്. മറ്റു രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കൊച്ചു കേരളം മറ്റുള്ളവർക്ക് മാതൃകയാണ്. എന്നിരുന്നാൽ തന്നെയും കേരളത്തിൽ, അല്ലെങ്കിൽ ഇന്ത്യയിൽ മാത്രം വൈറസ് ഇല്ലാതിരുന്നിട്ടു കാര്യമില്ല.

നാട്ടിൽ വരാൻ പറ്റാതെ, നാട്ടിൽ വന്നിട്ട് തിരികെ പോകാൻ പറ്റാതെയിരിക്കുന്ന അനേകമാളുകൾ നമ്മുടെ ചുറ്റുമുണ്ട്. അതിനാൽ ലോകം മുഴുവൻ വൈറസ് വിമുക്തമാകുകയാണ് വേണ്ടത്. ചിലപ്പോൾ നമ്മളുടെ ഒരു അശ്രദ്ധ മതിയാകും വൈറസിന് കാരണമാകാൻ. അതിനാൽ തന്നെ നമ്മൾ സ്വയം ജാഗ്രതർ ആകുകയും നമ്മുടെ ബഹുമാനപ്പെട്ട സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും ചെയ്യുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഇനിയുള്ള രണ്ടുമൂന്ന് ആഴ്ചകൾ അധികം ആരോടും ഇടപഴകാതെ ഇരിക്കുവാനും വീടിനുള്ളിൽ കഴിയുവാനും കൈകൾ എപ്പോഴും ശുദ്ധിയായി കഴുകുവാനും ശ്രമിക്കുക.
” ഭീതി വേണ്ട ജാഗ്രത മതി “

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply