ഭരണാധികാരികളുടെ നിർദേശങ്ങൾ അനുസരിക്കുകയും, പാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ് : പാസ്റ്റർ ഷിബു നെടുവേലിൽ
കുമ്പനാട്: ലോകം ഭീകരമായ കൊറോണ വൈറസ് ബാധയിലൂടെ കടന്നുപോവുകയാണ് നാം ഭരണാധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കുവാനും പാലിക്കുവാനും ബാധ്യസ്ഥരാണ്.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടെ സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിനും പ്രവർത്തനത്തോടൊപ്പം ദൈവജനം എന്ന നിലയിൽ നമ്മുടെ സഹകരണവും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഞായറാഴ്ച കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാനത്തിൽ സഭായോഗം കൂടാതെ ഇരിക്കുന്നതാണ് ഉചിതം. കുടുംബമായി ഒരു നേരത്തെ ആഹാരം വെടിഞ്ഞ് ഈ മഹാവ്യാധിയുടെ നിന്നും ദേശത്തെ ഒരുമയോടെ പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.
ഈ അടിയന്തര ഘട്ടത്തിൽ ആവശ്യകത മനസ്സിലാക്കി നാം നമ്മുടെ സമസൃഷ്ടങ്ങളുടെയും, ലോക രാജ്യങ്ങളുടെയും, നമ്മുടെ ദേശത്തിന്റെയും വിടുതലിനായി കണ്ണുനീരോടുകൂടി ദൈവസന്നിധിയിലേക്ക് അടുത്ത് ചെല്ലാം. കണ്ണുനീരിനും കണ്ണുനീരിനും, പ്രാർത്ഥനയ്ക്കും മറികടക്കാത്തവനായ ദൈവം മനസ്സറിഞ്ഞ് ദേശത്തിന് സൗഖ്യം വരുത്തും. മനസ്സലിഞ്ഞ ദേശത്തിന് സൗഖ്യം വരുത്തുമെന്ന് എന്ന് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അറിയിച്ചു.






- Advertisement -