രാജാക്കന്മാർക്കും അധികാരസ്ഥന്മാർക്കും വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത പൗലോസ് പറയുന്നുണ്ട്. അപ്പോസ്തലൻ ലേഖനം എഴുതുമ്പോൾ റോം ഭരിച്ചിരുന്നത് നീറോ ചക്രവർത്തി ആയിരുന്നു. താൻ ഒരു ദുഷ്ടനായിരുന്നുവല്ലോ. അങ്ങനെയുള്ളവർക്കു വേണ്ടിയും പ്രാർത്ഥിക്കണം. സകല മനുഷ്യർക്ക് വേണ്ടിയും പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. ദേശത്തിന്റെ സമാധാനവും ഭരണാധികാരികളുടെ കൃത്യ നിർവഹണവും നമ്മുടെ പ്രാർത്ഥനയിൽ ഉണ്ടായിരിക്കട്ടെ.
ധ്യാനം: 2 തിമോത്തിയോസ് 2
ജെ.പി വെണ്ണിക്കുളം