ഐ.പി.സി കാനഡ റീജിയൻ പ്രാർത്ഥനാദിനം
ഐ.പി.സി കാനഡ റീജിയൻ മാർച്ച് 15 ഞായറാഴ്ച ആരാധനയ്ക്ക് റീജിയണിലെ എല്ലാ ലോക്കൽ സഭകളിലും പ്രത്യേകം പ്രാർഥനാ ദിനമായി ആയി ആചരിക്കുന്നു. ലോകരാജ്യങ്ങളിൽ ആകമാനം ബാധിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ രാജ്യമായ കാനഡയിലും നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വ്യാപിച്ചതിനാൽ ജനസമൂഹം അതീവ ജാഗ്രത പുലർത്തണമെന്നും പ്രത്യേകം ഇതിനു വേണ്ടി പ്രാർത്ഥിക്കണമെന്നും മാർച്ച് 15ന് പ്രാർത്ഥനാ ദിനം ആയി വേർതിരിക്കണം എന്നും ഭാരവാഹികൾ അറിയിച്ചു.