പ്രതിദിന ധ്യാന ചിന്തകൾ : കർത്താവ് തുണ നിൽക്കും | ജെ.പി വെണ്ണിക്കുളം
നീറോ ചക്രവർത്തിയുടെ മുൻപാകെ പൗലോസിനെ വിസ്തരിക്കുമ്പോൾ അവനു അനുകൂലമായി സാക്ഷി പറയുവാൻ ആരും ഉണ്ടായിരുന്നില്ല. അതേസമയം ചെമ്പു പണിക്കാരനായ അലക്സാണ്ടർ അവനെതിരെ സാക്ഷി പറയുകയും ചെയ്തു. ആരും സഹായത്തിനു ഇല്ലായിരുന്നെങ്കിലും തന്റെ കാര്യം വാദിക്കുവാൻ പൗലോസിന് അവസരം ലഭിച്ചു. അതിന്റെ ഫലമായി റോമാ പൗരനായ തന്നെ സിംഹത്തിനു മുന്നിൽ എറിഞ്ഞുകൊടുത്തില്ല. പ്രിയരെ, ചില സന്ദർഭങ്ങളിൽ നാമും ഒറ്റപ്പെടലിന്റെ അവസ്‌ഥയിൽ എത്താം. അപ്പോഴും ഉള്ളിൽ ഉറപ്പുണ്ടായിരിക്കട്ടെ, കർത്താവ് എനിക്ക് തുണ. അവിടുന്നു അറിയാതെ ഒന്നും സംഭവിക്കില്ല.
ധ്യാനം: 2 തിമോത്തിയോസ് 4
ജെ.പി വെണ്ണിക്കുളം




- Advertisement -