കവിത: കാൽവറി കുന്ന് | ജോസ് സങ്കീർത്തനം, അടുര്‍

കാൽവറി കുന്നിനെ നോക്കി ഞാൻ നിൽക്കുന്നു
കാലഘട്ടത്തെ പിളർന്നവൻ കേഴുന്നു
മൂന്നാണിമേൽ തൂങ്ങുന്നു ലോകത്തിന്റെ രക്ഷകൻ
മണ്ണിനും വിണ്ണിനും മദ്ധ്യ കിടക്കുന്നു.
ക്രൂശിച്ച നിഷ്ടൂരർ നിന്നങ്ങു പിന്നെയും
കൂടുള്ള കള്ളനും പരിഹസിച്ചിടുന്നു
ചങ്കു തകർന്നു പിടയുന്ന നേരമാ
പങ്കിട്ടെടുത്തവർ തന്നുടെ (മേലങ്കി.
മറിയയും ജനനിയും മാറത്തടിച്ചിതാ
മകനെയെന്നാർത്തങ്ങ് മുറവിളിച്ചീടുന്നു
കൂടെ നടന്നവർ, കൂടെ ഭക്ഷിച്ചവർ
ഏവരും വിട്ടുപോയ ഏകനായി താതനെ.
മാറോടു ചാരിയ (യോഹന്നാനില്ലല്ലോ
ജീവൻ കൊടുക്കുവാൻ പത്രാസുമില്ലിതാ
മത്തായി, അന്ത്രയോസ്, യാക്കോബ്, തോമസും
തായി, ശീമോനും എങ്ങോ മറഞ്ഞു പോയ്.
അന്ധനു കാഴ്ച കൊടുത്തവൻ ബധിരന്റെ
കർണ്ണത്തിൽ കമ്പനം തിരികെ കൊടുത്തവൻ
ജീവജലത്തിന്റെ ഉറവയാം ക്രിസ്തു താൻ
ദാഹ ജലത്തിനായി കേഴുന്നു (കൂ ശതിൽ.
ഏലോഹി, ഏലോഹി എന്നു വിളിച്ചവൻ
(ചോദിച്ചു അപ്പാ നീ കൈവിട്ടതോയന്നെ
അബ്ബാ പിതാവും മുഖം തിരിച്ചപ്പോഴും
മരണത്തിനായി തന്നെ ഏൽപിച്ചു പുത്രനെ.
കുടിപ്പാൻ കൊടുത്തവർ കൈപ്പുള്ള കാടിയും
കഠിനമാം ദാഹത്താൽ അൽപം രുചിച്ചവൻ
സ്വന്തമാം തോളിൽ തല ചായ്ച്ചുരചെയ്ത
“എല്ലാം നിവർത്തിയായ് “- പ്രാണനെ വിട്ടിതാ.
പാറ പിളർന്നു വൻ ഭൂകമ്പം ഉണ്ടായി
കല്ലറ വിട്ടു വിശുദ്ധ ഗണ ങ്ങളും
മന്ദിരത്തിൻ തിരശ്ശീല ചീന്തിപ്പോയി
മേൽതൊട്ടടിവന്റെ രണ്ടായി പിളർന്നത്.
(കൂ ശിച്ച ശതാധിപൻ പിന്നെ ആ യൂദയും
ചൊല്ലി “ അവൻ സത്യം ദൈവപുത്രൻ തന്നെ”
ലോകത്തിൽ, പാപത്തിൻ, ശാപത്തിൻ, രോഗത്തിൻ
ബലിയായി തീർന്നവൻ ക്രൂശി ലേറി.
ചിന്തിക്കു സോദരാ നിന്റെ രക്ഷക്കായി
വൻ വില നൽകി ആ യേശുദേവൻ
വന്നിടൂ, വന്നിട്ടു അവന്റെ തൃപ്പാദത്തിൽ
ഏൽപിച്ചിട്ടു നിന്നെ പൂർണ്ണമായി.
പോകല്ലെ, ചായല്ലെ മായതൻ മോഹത്തിൽ
ലോകം ചതിച്ചിടും തീർച്ചയായും
ആത്മനാഥൻ കൂടെ എന്നും വസിച്ചിടാം
ആത്മാവിൻ സൽഫലം കായിച്ചിടാം.
മാറ്റമില്ലാത്തവൻ വാക്കു മാറാത്തവൻ
മാനിക്കും നിന്നെയീ ഭൂതലത്തിൽ
യേശുവിൻ പാത നീ പിൻതുടർന്നു എന്നാൽ
ആശിച്ച ദേശം നിനക്കു സ്വന്തം.
ലോകത്തിനന്ത്യം അടുത്തുപോയി ഓർക്കുക.
യേശുവിൻ വരവും ഇങ്ങാസന്നമായ്
യൂറോയും ഡോളറും രക്ഷിക്കയില്ലല്ലോ
(ലോത്തിന്റെ ഭാര്യയെ ഓർത്തു കൊൾക.

ജോസ് സങ്കീർത്തനം, അടുര്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply