പി.വൈ.പി.എ യുഎഇ റീജിയൻ സംഗീതസന്ധ്യ
ഷാർജ: യു.എ.ഇ. റീജിയൻ പി.വൈ.പി. എ.യുടെ പ്രവർത്തന ഉദ്ഘാടനവും സംഗീത സന്ധ്യയും ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 7:30 നു ഷാർജ വർഷിപ്പ് സെന്ററിൽ വെച്ചു നടത്തപ്പെടും. ഐ.പി.സി. യു. എ. ഇ. റീജിയൻ പ്രസിഡന്റ് പാസ്റ്റർ രാജൻ എബ്രഹാം സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്യും. ഐ.പി.സി. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൺ ജോസഫ് വചനം ശുശ്രുഷിക്കും. ഡോ. ബ്ലെസ്സൺ മേമനയുടെ നേതൃത്വത്തിൽ പി. വൈ. പി. എ. റീജിയൻ ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും.
പ്രസിഡന്റ് പാസ്റ്റർ സൈമൺ ചാക്കോ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജേക്കബ് ജോൺസൺ, റോബിൻ സാം മാത്യു (ട്രഷറാർ ), ജോൺ തോമസ് (ജോയിന്റ് ട്രഷറർ ) ,ജോബി എം തോമസ് (ജോയിന്റ് സെക്രട്ടറി), ജോ മാത്യു (പബ്ലിസിറ്റി കൺവീനർ ), ജിൻസ് ജോയി തുടങ്ങിയവർ ഈ പ്രത്യേക യോഗത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.




- Advertisement -