ഖത്തർ റീജിയൺ പി.വൈ.പി.എ കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെന്റ് കപ്പ്; റോയൽ സ്‌ട്രൈക്കേഴ്‌സ് ജേതാക്കൾ
ഖത്തർ: ഖത്തർ റീജിയൺ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെന്റ് നടന്നു. ഖത്തർ സ്പോർട്സ് ഡേയുടെ ഭാഗമായി 11-2-20 (ചൊവ്വാഴ്ച്ച )ബർവാ സിറ്റിക്ക് സമീപമുള്ള ഗ്രൗണ്ടിൽ വെച്ചു രാവിലെ 7 മണിമുതലാണ് ക്രിക്കറ്റ് ടൂർണമെന്റ് നടന്നത്. അഞ്ചു ടീമുകളായിരുന്നു ടൂര്ണമെൻറ്റിൽ പങ്കെടുത്തത്. അതിൽ റോയൽ സ്‌ട്രൈക്കേഴ്‌സ്(ദോഹ ഐപിസി പി.വൈ.പി. എ), ഹെബ്രോനൈറ്റ്സ് (ഹെബ്രോൻ പി വൈ പി എ )എന്നീ ടീമുകൾ ഫൈനലിൽ വന്നു. ഫൈനലിൽ റോയൽ സ്‌ട്രൈക്കേഴ്‌സ്(ദോഹ ഐപിസി പി.വൈ.പി. എ) 69 റൺസിന് വിജയശ്രീലാളിതരായി. റണ്ണേഴ്‌സ് അപ്പ് ട്രോഫി ഹെബ്രോനൈറ്റ്സ് (ഹെബ്രോൻ ഐപിസി പി വൈ പി എ )നേടി.
പി.വൈ.പി.എ ഖത്തർ റീജിയൺ പ്രസിഡന്റ് പാസ്റ്റർ ബിജു മാത്യു ടൂർണമെന്റ് പ്രാർത്ഥിച്ച് ആരംഭിച്ചു. വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ഐ.പി. സി ഖത്തർ റീജിയൺ കൗൺസിൽ അംഗം ബ്ലെസ്സൻ ജോർജിന്റെ പ്രാർത്ഥനയോടെ ടൂർണമെന്റ് അവസാനിച്ചു.