കുവൈറ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ ഭാരവാഹികൾ
കുവൈറ്റ്: കുവൈറ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2020-2021 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ പി. എ അനിയൻ, സെക്രട്ടറിയായി സന്തോഷ് വർഗീസ്, ജോയിന്റ് സെക്രട്ടറിയായി ക്രിസ്തുദാസ് തോമസ്, ട്രെഷററായി കുര്യൻ കെ.ജോൺ, ജോയിന്റ് ട്രെഷററായി അജി തോമസ് എന്നിവരെ തിരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങളായി ജിജോമോൻ സ്കറിയ, ജോൺ പാപ്പച്ചൻ, ജോർജ്ജ് പോൾ, അനിൽ തോമസ്, പാസ്റ്റർ ബിജിലി ജോർജ്ജ്, ജോജി ജോർജ്ജ്, ജോൺസൺ പി.ഒ എന്നിവരെയും തിരഞ്ഞെടുത്തു.