ഷാർജ: കലാലയ ആദ്ധ്യാത്മീക വിദ്യാർത്ഥി പ്രസ്ഥാനമായ ഐ.സി.പി.എഫ് യു.എ.ഇ റീജിയൻ വാർഷീക ജനറൽ ക്യാമ്പ് ഡിസംബർ 21 മുതൽ 23 വരെ ഷാർജ യൂണിയൻ ചർച്ചിൽ വെച്ച് നടക്കും. ദിവസവും രാവിലെ 8:30 മുതൽ 4 വരെ നടക്കുന്ന ക്യാമ്പിൽ യുഎഇയുടെ എല്ലാ എമിരേറ്റുകളിൽ നിന്നായി എഴുന്നൂറോളം വിദ്യാർഥികൾ പങ്കെടുക്കും. 4 വയസു മുതൽ 12 വരെയുള്ള കുട്ടികൾക്കുള്ള കിഡ്സ് ക്യാമ്പ് റവ. പാറ്റേഴ്സൺ ബാംഗ്ലൂർ നയിക്കും, 13 വയസു മുതൽ 22 വരെയുള്ള യുവജനങ്ങൾക്കുള്ള യുവജന ക്യാമ്പിൽ പാസ്റ്റർ സാജൻ ജോയ്, ബ്രിഗേഡിയർ ജി. തോമസ്, ഇവാഞ്ചലിസ്റ്റ് സുജിത് എം. സുനിൽ എന്നിവർ ക്ലാസ്സുകളെടുക്കും.
പാട്ടുപരിശീലനം, ധ്യാനം, ചർച്ച, സെമിനാർ, കാത്തിരിപ്പ് യോഗം, കുട്ടികൾക്കുള്ള വിനോദം നിറഞ്ഞ കാര്യപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. യു.എ.ഇയുടെ എല്ലാ എമിരേറ്റുകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അബുദബി, അലൈൻ, ദുബായ്, ഷാർജ, ഉംഅൽക്വയിൻ, റാസൽഖൈമ, ഫുജൈറ എന്നിവടങ്ങളിൽ ഐ.സി.പി.എഫ്ന് ചാപ്റ്ററുകൾ ഉണ്ട്. കാൽനൂറ്റാണ്ട് മുൻപാണ് യു.എ.ഇയിൽ ഐ.സി
പി.എഫ് ആരംഭിച്ചത്. സെക്രട്ടറി സന്തോഷ് ഈപ്പൻ , സ്റ്റാഫ് വർക്കർമാരായ നെൽസൻ മാത്യു , റോഷൻ തോമസ്, മെബിൻ പോൾ, ജിബി, ബ്ലെസി കുര്യൻ, എൽവിൻ ഗർസിം എന്നിവർ നേതൃത്വം നൽകുന്നു.