ചിന്താചലനസർവ്വസമാനമാം മനുഷ്യൻ തൻ
ചിന്തകളവനുടെ ഭാവത്തിലാണ്ടു പോയതാൽ
തിമിർത്തിടും ആർത്തിടും എന്തും ചെയ്തിടും
എന്നാലും എന്തിനും അന്തമുണ്ടെന്നോർത്തിട്ടു
നീയിങ്ങു വന്നീടണമൊരുദയമെന്നപോലെ
ആഴ്ന്നിറങ്ങീടണം നിൻ ജീവിതയഥാർത്ഥത്തിൽ
ആലോചിച്ചീടുയീ ജീവനെവിടെയുണ്ടൊരു നിത്യവാസം
ഇവിടെ നിൻ സ്വയത്തിലാർത്തിടുമ്പോഴും
ഓർക്കുക നിൻ ജീവനെയറിഞ്ഞൊരു നിമിഷം
ഓർത്തീടുകിൽ ചാടില്ല ഓടില്ല നശ്വരലോകത്തിൽ
ഇനിയങ്ങനെ ചിന്തയിൽ മൂകനായി നീ തളർന്നീടിലും
നശ്വരമല്ലാത്ത രണ്ടു രാജ്യമോ നിന്നാത്മാവിൻ മുന്നിലായ്
കത്തുന്ന തീച്ചൂള കണ്ടീടുമ്പോൾ
ഉരുകുന്നു നിൻ മനം ഒഴുകുന്നു കണ്ണുനീർകണങ്ങളായ് കവിൾതടെ
ഭൂതകാലമതിലേക്കൊന്നു തിരിഞ്ഞീടുകിലോ
നിശ്ചയമാണ് നിൻ ജീവിതത്തിൽ നിമിഷങ്ങൾക്കുമുൻ കണ്ടതാം നിത്യനരകം
പശ്ചതപിച്ചീടുമെങ്കിലോ വീണ്ടും ജനിച്ചീടുമൊരു
കളങ്കമറ്റ ശിശുവെന്നപ്പോലിപ്പോൾ
ആരുമില്ല എന്നെ ലാളന പരിപാലാനം നൽകുവാൻ
ആരെല്ലാം വെടിഞ്ഞാലും ആരുമില്ലാതാകിലും
അരുകിലുണ്ടല്ലോ തഴുകലായി യേശുവിൻ സാമിപ്യം
വാരിപുണർന്നീടും ആ താതൻ എന്തെന്നാൽ
ഇഷ്ടമാണു നിത്യപിതാവാം സർവേശ്വരനു നിന്നെ
ആയതിനാലനുവദിക്കില്ല നിത്യനാശത്തിൽ ചെല്ലുവാൻ.
ഇനിയെങ്കിലുമൊന്നു ചിന്തിച്ചീടു
ഞാനൊരു വെറും പരദേശിയാണീയുലകിൽ
നോക്കികണ്ടിടുകയെവിടെയാണു നിൻ സ്വദേശമെന്നതിനായ്
അടരാടീടുക നിൻ ശത്രുവിനോടെന്നുമെപ്പോഴും
കണ്ടീടുക ആ നല്ലദേശം നിൻ കൺകളാലെ
ഉള്ളിലൊരു യഥാർത്ഥമായ്
കാണുന്നത് നീ ഗ്രഹിക്കുന്നുവെങ്കിലോ
നിർത്തുകില്ല നിൻ വിജയയുദ്ധമിവിടെ
ത്യാഗം സഹിച്ചും ചെന്നിടും
നീ ആ സ്വന്തദേശത്തിൽ
സ്വർണ്ണനിബിഡമാം ആ താങ്കതെരുവിൽ
സർവ്വലോകത്തേക്കാൾ വിലയുള്ളതാം ആത്മാവുമായ്.
ആയതാൽ ഓർക്കുക ഒരാവർത്തികൂടെ
ആ നിൻ മഹത് യോഗ്യത
വെടിഞ്ഞീടുക ഈ നശ്വര ലോകം തരും
തത്കാലിക വാസവും സുഖങ്ങളും
പോയിടാം ഒരൊറ്റ ലക്ഷ്യവുമായ്
നമ്മൾ തൻ സ്വന്തരാജ്യത്തിൻ
പടിവാതിൽക്കലെങ്കിലും
പടിവാതിൽക്കലെങ്കിലും…
പാസ്റ്റർ പ്രവീൺ പ്രചോദന






- Advertisement -