ചർച്ച് ഓഫ് ഗോഡ് 2020 രജത ജൂബിലി സമ്മേളനം രജിസ്ട്രേഷൻ ഉദ്ഘാടനം ഡിസംബർ 14 ന്

ഡാളസ്: 2020 ജൂലൈയിൽ ഡാളസിൽ വെച്ച് നടക്കുന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സിൽവർ ജൂബിലി കോൺഫ്രൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗ് ഡിസംബർ 14 നു ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് (7200 Rowlett Road, Rowlett, Texas 75089) സഭാ മന്ദിരത്തിൽ വെച്ച് നടക്കും. വൈകിട്ട് 6:30 നു ആരംഭിക്കുന്ന സമ്മേളനത്തിനു നാഷണൽ ഭാരവാഹികളായ പാസ്റ്റർ ജോസ് എണ്ണിക്കാട് (പ്രസിഡന്റ്), പാസ്റ്റർ സണ്ണി താഴാമ്പള്ളം (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഏബ്രഹാം തോമസ് (സെക്രട്ടറി), വിൽസൺ വർഗ്ഗീസ് (ട്രഷറർ), ഇവാ. സോബി കുരുവിള (യൂത്ത് കോർഡിനേറ്റർ) എന്നിവർ പങ്കെടുത്ത് കോൺഫ്രൻസ് ഒരുക്കങ്ങൾ വിശദീകരിക്കും. റവ വില്യം ലീ മുഖ്യാതിഥി ആയി പങ്കെടുത്തു ദൈവവചനം സംസാരിക്കും.

ഡാളസ് ദേശീയ പ്രതിനിധികളായ പാസ്റ്റർ സതീഷ കുമാർ, തോമസ് ജോർജ്ജ് എന്നിവർ ഈ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. സമ്മേളനത്തിൽ രജിസ്‌ട്രേഷനും സ്പോൺസർഷിപ്പും നൽകുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. 2020 ജൂലൈ 16-19 വരെ മെസിക്വിറ്റ് കൺവൻഷൻ സെന്റര്റിൽ വെച്ച് നടക്കുന്ന കുടുംബസംഗമത്തിനു “ നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക” എന്നതാണു ചിന്താവിഷയം. ദേശീയ ഭാരവാഹികളെ കൂടാതെ പാസ്റ്റർ എബി മാമ്മൻ (ലോക്കൽ കൺവീനർ), ജോഷുവ ജോസഫ് ( ലോക്കൽ കോർഡിനേറ്റർ), റോബിൻ രാജു (ലോക്കൽ സെക്രട്ടറി), വർഗ്ഗീസ് തോമസ് ( ലോക്കൽ ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന ലോക്കൽ കമ്മറ്റി എക്സിക്യൂട്ടീവ്സും സമ്മേളനത്തിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.