ഐ.പി.സി സൺ‌ഡേസ്കൂൾ അസോസിയേഷൻ – യൂ.എ.ഇ റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാർജ: നവംബർ 30 നു വർഷിപ്പ് സെന്റർ ഷാർജയിൽ വച്ച് ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ രാജൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ പുതിയ എക്സിക്യൂട്ടീവ് ടീമിനെ തിരഞ്ഞെടുത്തു.

ഡയറക്ടറായി പാസ്റ്റർ ദിലു ജോൺ, അസ്സോസിയേറ്റ് ഡയറക്ടറായി പാസ്റ്റർ നെബു മാത്സൺ, സെക്രട്ടറിയായി ലിനോ മാത്യു, ജോ. സെക്രട്ടറിയായി മിനി തോംസൺ, ട്രഷററായി വിനോദ് എബ്രഹാം, ജോ. ട്രഷററായി റോസമ്മ ജേക്കബ്, ഓഡിറ്റർ: സജി വർഗീസ്, ടാലെന്റ്റ് കൺവീനർ: മനോജ്‌ എബ്രഹാം, റീജിയൻ പ്രതിനിധിയായി
ഷിബു കണ്ടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.

ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ്, പാസ്റ്റർ സജി ചെറിയാൻ, പാസ്റ്റർ സൈമൺ ചാക്കോ എന്നിവർ ഈ ജനറൽബോഡിയിൽ പങ്കെടുക്കുകയും സൺ‌ഡേ സ്കൂളിന്റെ പ്രവർത്തനങ്ങളെയും സ്ഥാനം ഒഴിയുന്ന മുൻ ഡയറക്ടർ പാസ്റ്റർ റോയ് ജോർജിനെയും, മുൻ ജോ. ഡയറക്ടർ ഇവാ. ഡാനി മാത്യു, മുൻ സെക്രട്ടറി ഡാർവിൻ എം. വിൽസൺ എന്നിവർ നേതൃത്വം നൽകിയ ടീമിന്റെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply