ദൈവത്തോടുള്ള ആദ്യ സ്നേഹത്തിലേക്ക് മടങ്ങിവരിക: റവ ഡോ. സ്റ്റീഫൻ ഡറാണെൽ

ഷാർജ :ചർച്ച് ഓഫ് ഗോഡ് യുഎഇ സംയുക്ത ആരാധന ആത്മ സാന്നിധ്യത്തിൽ ഡിസംബർ രണ്ടിന് ഷാർജ വർഷിപ്പ് സെന്റർ നടന്നു. നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലശ്ശേരി അധ്യക്ഷനായിരുന്ന യോഗത്തിൽ
യുഎഇ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ ഡോ കെ.ഓ മാത്യു തിരുവത്താഴ ശുശ്രൂഷ നടത്തി. സങ്കീർത്തന ശുശ്രൂഷ പാസ്റ്റർ സണ്ണി പി ശമുവേൽ നിർവഹിച്ചു.

മുഖ്യഅതിഥിയായി റവ. ഡോ സ്റ്റീഫൻ ഡാർണെൽ ചർച്ച ഗോഡ് ഫീൽഡ് ഡയറക്ടർ( ഏഷ്യ, മിഡിൽ ഈസ്റ്റ്, മെഡിട്രീന) ദൈവത്തിലേക്കുള്ള ആദ്യ സ്നേഹത്തിലേക്ക് മടങ്ങി വരിക എന്ന വിഷയത്തെ ആസ്പദമാക്കി ആത്മ സാന്നിധ്യത്തിൽ ദൈവവചനം സംസാരിച്ചു. പാസ്റ്റർ തോമസ് കുട്ടി, പാസ്റ്റർ ജോസഫ് ഡാനിയേൽ ശുശ്രൂഷ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു.
ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ചർച്ച്‌ ഓഫ് ഗോഡ് നാഷണൽ ജോയിൻ സെക്രട്ടറി പാസ്റ്റർ ജോൺ മാത്യു കൃതജ്ഞത അറിയിക്കുകയും പാസ്റ്റർ റോയ്, റവ ഡോ. സ്റ്റീഫൻ ഡറാണെൽ എന്നിവർ പ്രാർത്ഥനയോടും റവ ഡോ കെ.ഓ മാത്യുവിന്റെ ആശീർവാദത്തോടെകൂടെ യോഗം സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading