ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ബൈബിള്‍ ആപ്പ്
ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക : http://bit.ly/MJSBIB
NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ഓഡിയോ ബൈബിള്‍ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്കു ദൈവവചനം വായിക്കുവാനും, ഓഡിയോ ബൈബിൾ ശ്രവിക്കുവാനും, ഗോസ്പൽ ഫിലിംസ് കാണുവാനും സാധിക്കും.
കോട്ടയം : NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറങ്ങി. ഈ ബൈബിള്‍ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്കു ദൈവവചനം വായിക്കുവാനും, ഓഡിയോ ബൈബിൾ ശ്രവിക്കുവാനും, ഗോസ്പൽ ഫിലിംസ് കാണുവാനും സാധിക്കും. ഒരു വർഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാവുന്ന ബൈബിള്‍ വായനാ പ്ലാന്‍ ഈ ആപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മറ്റു വിവിധ ബൈബിള്‍ വായനാ പ്ലാനുകള്‍ വരും ദിനങ്ങളില്‍ കൂട്ടി ചേര്‍ക്കും എന്ന് പ്രസാധകര്‍ അറിയിച്ചു.
ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക :
https://play.google.com/store/apps/details?id=org.fcbh.mjsbib.malayalambible.biblica.mcv
ബിബ്ലിക്ക 2017-ല്‍ പുറത്തിറക്കിയ മലയാളം നൂതന പരിഭാഷ (Malayalam Contemporary Version) ബൈബിള്‍ ആദ്യമായാണ് ആപ്പ് രൂപത്തില്‍ പുറത്തിറങ്ങുന്നത്. ഇതിന്‍റെ പ്രീ-റിലീസ് കോപ്പി സോഷ്യല്‍ മീഡിയയിൽ തരംഗമായി മാറിയ ക്രൈസ്തവ എഴുത്തുപുരയുടെ 40 ദിന ബൈബിൾ ചലഞ്ചിൽ ആദ്യ ദിനങ്ങളില്‍ രജിസ്റ്റർ ചെയ്തവർക്ക് സമ്മാനമായി നല്‍കിയിരുന്നു. ഫെയിത്ത് കംസ് ബൈ ഹിയറിംഗിന്റെ ഗ്ലോബല്‍ ബൈബിള്‍ ആപ്പ് പ്രൊജക്റ്റിന്റെ ഭാഗമായാണ് ഈ ബൈബിള്‍ ആപ്പ് റിലീസ് ചെയ്തിരിക്കുന്നത്.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം ബൈബിള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന്‍ കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ ഗോസ്പൽ ഫിലിംസ് (വീഡിയോ), ബൈബിള്‍ വായനാ പ്ലാന്‍, ലളിതമായ ഇന്‍റര്‍ഫേസ്, അനായാസം വായിക്കാവുന്ന മലയാളം യൂണികോഡ് ഫോണ്ട്, വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
വിശുദ്ധ ബൈബിള്‍ – മലയാള നൂതന പരിഭാഷ. കോപ്പിറൈറ്റ് © 1997, 2017 by ബിബ്ലിക്ക, Inc.® പ്രസാധകരുടെ അനുവാദത്തോടെ ഉപയോഗിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ അവകാശങ്ങളും പ്രസാധകരില്‍ നിക്ഷിപ്തമാണ്.
വിശുദ്ധ ബൈബിള്‍ – മലയാള നൂതന പരിഭാഷ, ഓഡിയോ എഡിഷന്‍. കോപ്പിറൈറ്റ് © 2018 by ബിബ്ലിക്ക, Inc.® പ്രസാധകരുടെ അനുവാദത്തോടെ ഉപയോഗിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ അവകാശങ്ങളും പ്രസാധകരില്‍ നിക്ഷിപ്തമാണ്.
ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക :
https://play.google.com/store/apps/details?id=org.fcbh.mjsbib.malayalambible.biblica.mcv